തമ്പുരാട്ടി 4 [രാമന്‍]

Posted by

മുന്നിലെ തന്തയുടെ മോന്ത ചുവന്നു.

“ അങ്ങനെ പറഞ്ഞാലെങ്ങനെയാ മോളേ……” ചേച്ചിയോടു ചോദിച്ച് തന്ത അമ്മയുടെ നേരെ തിരിഞ്ഞു

”ഞങ്ങളിടെ വന്നത് മോളെ കൂട്ടി പോവാനാണേൽ… ഞങ്ങൾ അവളേം കൊണ്ടേ പോവു..!!” അമ്മയോടുള്ള തന്തയുടെ വാക്കുകളിൽ ഭീഷണിയുടെ തരിമ്പ്. പുറത്തുള്ള തടിയന്മാർ കൂടെയുള്ള ബലത്തിന്‍റെ വെല്ലുവിളിയാണ്. എനിക്കാ വെല്ലുവിളിയിൽ തീരെ പേടി തോന്നിയില്ല.എല്ലാത്തിനേം അടിച്ചു കാലൊടുക്കാനുള്ള ദേഷ്യം ഉള്ളില്‍ കുന്നുകൂടി നില്‍ക്കാണ്. പക്ഷെ ഇരിക്കുന്ന തമ്പുരാട്ടിയുടെ മോന്ത ഇരുണ്ടതുകണ്ട് ഞാൻ അമ്പരപ്പോടെ അമ്മയെതന്നെ നോക്കിനിന്നു .

ഇത്ര നേരം മര്യാദപൂർവ്വം ഇരുന്ന അമ്മമെല്ലെ, ഇടതു കലിന്‍റെ മുകളിലേക്ക് വലതു കാൽ കയറ്റി വെച്ചത് പെട്ടന്നായിരുന്നു.

ഈയന്തരീക്ഷത്തിന്‍റെ  അടക്കം അധികാരം അമ്മയിലേക്ക് ലയിച്ചു വന്നപോലെ തനി തമ്പുരാട്ടി രൂപമായി അമ്മക്ക്.

“നീ കൊണ്ട് പോവുമോടാ… അവളെ……?” തമ്പുരാട്ടി കണ്ണുയർത്തി തന്തയോട് പുച്ഛത്തോടെ ചോദിച്ചു.എനിക്കങ്ങു കുളിരു കേറിപ്പോയി.കാലിൽ കാലു കേറ്റിയിരിക്കുന്ന പ്രൌദ സ്ത്രീക്ക് എന്തൊരു കരുത്താണ്. ആ നോട്ടം എന്‍റെ  നേരെയല്ലാഞ്ഞിട്ട് കൂടെയും, തല അറിയാതെ താഴ്ന്നു പോയി. നോട്ടം താഴേക്കായി. തന്ത വാക്കുകൾ കിട്ടാതെ അമ്മയുടെ ചോദ്യത്തിൽ വിറച്ചു.

“നീയൊന്ന് കൊണ്ട് പോയി നോക്ക്. ..!!.” എന്തോ കണ്ടപ്പോലെ തമ്പുരാട്ടി സിമ്പിളായി പുച്ഛത്തിൽ പറഞ്ഞു ഒന്ന് ഇളകിയിരുന്നു.തന്ത വീണ്ടും പല്ല് കടിക്കുന്നത് ഞാൻ കണ്ടു. തന്നെക്കാൾ വയസ്സ് കുറഞ്ഞ ഒരു പെണ്ണ് അധികാരം മുഴുവനും കാണിച്ച് വെല്ലുവിളിക്കണത് സഹിച്ചു കാണില്ല.

Leave a Reply

Your email address will not be published. Required fields are marked *