“എന്‍റെ വീട്ടിൽ കേറി വന്നു ,എന്‍റെ ചേച്ചിയെ തല്ലിയ ഞാൻ കയ്യുംങ്കെട്ടി നോക്കി നിക്കൂല്ല…അതിപ്പോ നിങ്ങളായാലും ഈ കാരണോരായാലും പുറത്ത് നിക്കണ തടിയന്മാരായാലും ശെരി.ഞാന്‍ തല്ലും ” തള്ളക്ക് നേരെ ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു. അവരെന്നെ ഭയത്തോടെ നോക്കി.തിരിച്ചു സ്വന്തം മോനെ ഒന്നുകൂടി നോക്കിയ അവരുടെ മുകത്തു അവന്‍റെ അവസ്ഥ കണ്ടുള്ള സങ്കടം പിന്നെ ദേഷ്യമായി അനുഷേച്ചിയിലേക്കെത്തി.
“അനുഷേ …നിന്നെ കൊണ്ടവനാ ഞങ്ങൾ വന്നത്, നിന്‍റെ സാധനങ്ങളെന്താന്ന് വെച്ചാ എടുത്ത് വാ………” തള്ള ചേച്ചിയെ കയ്യിൽ കേറി പിടിച്ചു ഒച്ചയിട്ടു .ഞാന്‍ അവര്‍ക്ക് നേരെ കയ്യോങ്ങാന്‍ മുന്നോട്ട് നിന്നു.
“നിങ്ങളോട് പറഞ്ഞതല്ലേ…ഞാന്‍ ”.
“ആദീ…” അമ്മയെന്നെ തടഞ്ഞു.ഇരിക്കുന്ന അമ്മയുടെ മുഖത്തു വേണ്ടാന്നുള്ള ഭാവം. ഞാൻ ചേച്ചിയുടെ കയ്യും പിടിച്ചു പുറകിലേക്ക് നിന്നു.
“അനുഷേ. ..നിനക്ക് പോണോ?…” ഇത്ര നേരം മിണ്ടാതെ നിന്ന തമ്പുരാട്ടി ആദ്യമായി ഇടപെട്ടു.അമ്മയുടെ ഒച്ച നല്ല പരിക്കനായിരുന്നു. ചേച്ചിയുടെ വിരലുകൾ എന്‍റെ കൈയിൽ മുറുകുന്നത് ഞാനറിഞ്ഞു.
ഒരു നിമിഷം ചേച്ചി ഒന്നും മിണ്ടാതെ ആലോചിക്കുന്നത് കണ്ട് നെഞ്ച് വിറച്ചു തുടങ്ങി. പോവണമെന്ന് ചേച്ചി പറയുവോ?
“വേണ്ട..!!.” ചേച്ചി ഉറച്ച ശബ്ധത്തിൽ അളിയനെയും,തള്ളയേയും നോക്കി പറഞ്ഞു.ചേച്ചിയുടെ മുഖം മുറുകിയിരുന്നു, അമ്മയുടെ മുഖത്തു കാണുന്ന ഉറച്ച ഭാവം പോലെ ചേച്ചിയുടെ മുഖം മാറി. എനിക്കങ്ങു അനുഷേച്ചിയെ ഉമ്മകൊണ്ട് മൂടാൻ തോന്നി.ഇപ്പോഴാണ് ആശ്വാസം വന്നത്.