തമ്പുരാട്ടി 4 [രാമന്‍]

Posted by

“അമ്മ കൊല്ലൊന്നും ഇല്ലല്ലോ അനുഷേച്ചി? ”ഞാൻ ചോദിച്ചു പോയി.  പെട്ടന്ന് ചേച്ചിയുടെ മുഖത്തു പേടി വന്നു.

“കൊല്ലും. ..അഭിമാനത്തിന്റെ പ്രശ്നം ആണേൽ അമ്മ ചെയ്യും. ..”ഞാനതങ്ങു വിശ്വസിച്ചില്ല.എന്റെ നിസാര ഭാവം കണ്ട് ചേച്ചി ചുറ്റിനും നോക്കി എന്നോടെന്തോ സ്വകാര്യം പറയാൻ വന്നു.

“നമ്മുടെ അച്ഛൻ എങ്ങനെയാ മരിച്ചതെന്നറിയോ?” ഒച്ച വളരെ കുറച്ചായിരുന്നു ചേച്ചിയത് ചോദിച്ചത്.പറമ്പിലെ വിറക് പുരയിൽ അച്ഛൻ തൂങ്ങി മരിച്ചപ്പോ ഞാനന്ന്‍ സ്കൂളിലായിരുന്നു.

“തൂങ്ങിയതല്ലേ…?”ഞാൻ വളരെ പതിയെ ചോദിച്ചു പോയി.

“അല്ല കൊന്നതാ….” ചേച്ചി പേടികൊണ്ട് ചുറ്റും നോക്കി.

“ആര്…..” വിറച്ചുകൊണ്ട് ഞാൻ പതറി ചോദിച്ചു.

“തമ്പുരാട്ടി ” ശ്വാസം നിന്നപോലെ ഞാനതു കേട്ടു നിന്നു. കൊല്ലാനോ? അമ്മയോ ദൈവമേ!!!

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *