“ഇന്നാ തമ്പുയേട്ടിയോട് ഒരു അമ്മയോടുള്ള സ്നേഹമൊക്കെ തോന്നിയെ.അവസാനമെന്നോട് എന്താ അനുഷേ ചെയ്യണ്ടേ ചോദിച്ചപ്പോ..ഞാൻ ശെരിക്കും സ്വപ്ന ലോകത്ത് ആയിരുന്നടാ… ”
“സത്യം!! അത് കേട്ടപ്പോ ഞാനും ശെരിക്ക് ഞെട്ടി,ഇങ്ങനെയൊക്കെ അമ്മ ചോയ്ക്കോന്നായി എന്റെ ഡൌട്ട്. എന്നാലും ചേച്ചി പോണോനമ്മ ചോദിച്ചപ്പോ കിടന്നു ആലോചിക്കുന്ന കണ്ടല്ലോ.. അവന്റെ മുന്നിൽ അടിയും വാങ്ങി നിന്നതെന്തിനാ അനുഷേച്ചീ….” ചേച്ചിക്ക് ഇനി ശെരിക്കും പോവാൻ താൽപ്പര്യം ഉണ്ടായിരുന്നോ.ഞാൻ വേണ്ടാന്നു പറഞ്ഞോണ്ട് ആണോ ഈ മാറ്റമെന്ന് അറിയാൻ ചോദിച്ചു. ചേച്ചിയെന്നെ നല്ലപോലെ നോക്കി. പറയാൻ എന്തോ പ്രശ്നം പോലെ.
“നീ വന്നില്ലായിരുന്നേൽ ചെലപ്പോ ഞാൻ പോയേനെ…” എനിക്കതു വിശ്വസിക്കാൻ കഴിഞ്ഞില്ല.
“എന്തിന് ചേച്ചി ആരെയാ പേടിക്കണേ കെട്ട്യോനെയോ. .?.”
“മ്മ് മ്മ്…അമ്മയെ”
“അമ്മയെ എന്തിന് പേടിക്കണേ..?”
“എടാ എന്റെ ഇഷ്ടപ്രകാരം നടന്ന കല്യാണല്ലേ. ഞാൻ കണ്ട് പിടിച്ച ചെക്കനല്ലേ. എന്നിട്ട് അവസാനം ഞാൻ ഇവിടെ നിന്ന. നിന്നാല്‍ നിൻറെ ഭാവി കൂടെ ഞാൻ നോക്കണ്ടേ..? നിനക്ക് ഇനിയൊരു ആലോചന വരുമ്പോ ഞാനിവിടെ ണ്ടായാൽ….” എന്റെ മുഖം സംശയം കൊണ്ട് നിറഞ്ഞിരുന്നു. ആ നോട്ടം കണ്ടപ്പോ ചേച്ചി പറച്ചിൽ നിർത്തി. പറഞ്ഞത് എല്ലാം പച്ചക്കള്ളമാണെന്ന് എനിക്ക് നല്ലപോലെയറിയാം അനുഷേച്ചിയുടെ പ്രശ്നം ഇതൊന്നുമല്ല.
“എന്റെ കല്യാണത്തിനെന്താ പ്രശ്നം…..” എന്നാലും ആ സംശയം ഞാൻ ചോദിക്കാൻ നിന്നില്ല.
“കെട്ടിപ്പോയ ചേച്ചി തിരിച്ചു വന്നു വീട്ടിലിരിക്കുമ്പോ. അനിയന് നല്ലയാലോചന കിട്ടുവോ? ” ചേച്ചി ചിരിച്ചുകൊണ്ട് ചോദിച്ചു.