തമ്പുരാട്ടി 4 [രാമന്‍]

Posted by

“എന്റെനുഷേച്ചി…പോടീന്ന് വിളിച്ച, ചീത്ത പറഞ്ഞാ എങ്ങനെയാ ചേച്ചീ സ്നേഹം പോവ്വാ..?” ഈണത്തോടെ ഞാന്‍ ചോദിച്ചതും,അനുഷേച്ചി ഒരു ചിരിയോടെ എന്നെ കെട്ടിപ്പിടിച്ചു ഞെരിച്ചു.

“ന്നാലും നിനക്ക് സ്നേഹല്ല!! തീരേയില്ല..ദുഷ്ടനാ നീ…..”ചെറിയകുട്ടികൾ കച്ചറയുണ്ടാക്കുന്നപോലെ അനുഷേച്ചി കൊഞ്ചി.എനിക്കീ കുറുമ്പ് കാണുമ്പോ എനിക്കെന്തോ വലിയ കാര്യം നേടിയെടുത്ത ഫീലാണ്.

“ചേച്ചിയുയുടെ അമ്മായിയാമ്മയുടേയും ആ തന്തപ്പിടീടേയും പറച്ചിലും ചേച്ചിയുടെ കരച്ചിലും എല്ലാകൂടെ എനിക്ക് ശെരിക്ക് പ്രാന്ത് ഇളകിയിരുന്നു, ചേച്ചിക്കറിയോ…ഏട്ടത്തിയെ അമ്മ ആ റൂമിൽന്ന് പുറത്താക്കി…”കെട്ടിപ്പിടിച്ച ചേച്ചി തല പൊക്കിയെന്നെ നോക്കി.

“ഞാനറിഞ്ഞു അമ്മയെന്നോട് പറഞ്ഞു .പാവണ്ട് ല്ലേ ഏട്ടത്തി ? .”ചേച്ചിയുടെ മുഖത്തു സങ്കടം

“അമ്മയെന്താ പറഞ്ഞേ?” എനിക്കകാംഷയായി

“നീ പോയി കച്ചറണ്ടാക്കിയതും.തിരിച്ചു റൂമിലാക്കിയതും പറഞ്ഞു..പിന്നേ” “പിന്നേ? ” ചേച്ചി ചുറ്റും നോക്കി.

“അമ്മ പറഞ്ഞു അനിയനെ അടക്കി നിർത്തിക്കോ എന്റെ കൈക്ക് പണിയുണ്ടാക്കരുത് ന്ന്”

“എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ? നേരത്തെ വരെ തമ്പുരാട്ടിയുടെ മുന്നിൽ ഞാനുണ്ടായിരുന്നതാ …” ഞാൻ സംശയത്തോടെ ചോദിച്ചു.

“എനിക്കറീല്ല.. ഞാൻ പറഞ്ഞില്ലേ അമ്മക്ക് നിന്നോട് എന്തോ ഒരു മാജിക്‌ ബോണ്ട്‌ ണ്ട് ന്ന്.നിന്നെ ചീത്തപറയാൻ ഇഷ്ടാണ്ടാവൂല്ല. തമ്പുരാട്ടിക്ക് ..” അനുഷേച്ചി ചിരിച്ചു കൊണ്ടെന്റെ കവിളില്‍ കടിച്ചു.

“നല്ല ബെസ്റ്റ് ബോണ്ടാ..ഏട്ടത്തിയുടെ കരച്ചില്‍ കണ്ട് അമ്മയെ കൊല്ലാനുള്ള ദേഷ്യം കൊണ്ടാ വന്നേ. പക്ഷെ ചേച്ചിയെ പറഞ്ഞു വിടാതെ നിക്കാനമ്മ കാണിച്ചു കൂട്ടിയതൊക്കെ കണ്ടപ്പോ അതെല്ലാമ്പോയി..” ചേച്ചി മെല്ലെ ചിരിച്ചു

Leave a Reply

Your email address will not be published. Required fields are marked *