തമ്പുരാട്ടി 4 [രാമന്‍]

Posted by

ഇതെന്നെ മനഃപൂർവം അവോയ്ഡ് ചെയ്യാൻ ഒളിച് കളിക്കുന്നതാണ്! അല്ലേൽ വയറു നിറയെ ഫുഡു കഴിച്ചു കഴിഞ്ഞാൽ,എന്റെ മേത്തുകേറി കിടന്നു റീൽ കാണുന്ന ചേച്ചിയാണ്! ഞാൻ ചീത്ത പറഞ്ഞുന്നുള്ളത് ശെരിയാ. പറ്റിപ്പോയി.അതിനിങ്ങനെ അവോയ്ഡ് ചെയ്താലോ?  തെണ്ടി ചേച്ചി! എനിക്ക് ചെറിയ വെഷമവും,ദേഷ്യവും വന്നു. എന്തായാലും താഴെ എവിടെയോ ഒരിടത്തു ഒളിച്ചിരിക്കുന്നുണ്ടാവല്ലോ? കണ്ട് പിടിക്ക തന്നെ.

താഴേക്ക് ഇറങ്ങാൻ സ്റ്റെപ്പിലേക്ക് എത്തിയതും,പാതി സ്റ്റെപ് കേറി അനുഷേച്ചി ഞാനുണ്ടോന്ന് മുകളിലേക്ക് സൂക്ഷിച്ചു നോക്കുന്നത് ഞാന്‍ പെട്ടന്നു കണ്ടു.

ഞാനീ പരിസരത്തില്ലേൽ റൂമിൽ ചെന്ന് വാതിലടച്ചിരിക്കാനാവും.സമ്മതിച്ചു കൊടുക്കരുത്. എന്റെ നിഴലാട്ടം ഒന്നും ആ ഉണ്ടക്കണ്ണിൽ പിടിക്കാത്തത് കൊണ്ട്, അനുഷേച്ചി പതിയെ,പതിയെ മുകളിലേക്ക് ശ്രദ്ധിച്ചു കേറി വരാണ്. ഞാൻ സൈഡിലേക്ക് കുറച്ചു നീങ്ങി നിന്നു. തൊട്ടുമുന്നിലെത്തുമ്പോ എന്നെക്കാണുമ്പോ പിന്നേ ചേച്ചിക്ക് എന്താ ചെയ്യാനാവാ.

സ്റ്റെപ്പ് കേറുന്ന ഒച്ചയൊന്നുമില്ലേലും, അനുഷേച്ചി എന്റെ അടുത്തേക്ക് വരുന്ന പോലെ എനിക്ക് വല്ലാതെ ഫീൽ ചെയ്തു. അടുത്ത് എത്തി തോന്നിയതും, ഞാൻ മുന്നിൽ കേറി നിന്നു. ചിരിക്കാനോ, കൊഞ്ചാനോ നിൽക്കാതെ മുഖമിത്തിരി കനപ്പിച്ചു തന്നെയാണ് ഞാൻ നിന്നത്. ഒട്ടും പ്രതീക്ഷിക്കാതെ എന്റെ വരവ് കണ്ട് അനുഷേച്ചി പകച്ച്,ഞാൻ നിൽക്കുന്ന രണ്ട് സ്റ്റെപ്പ് താഴെനിന്ന് നോക്കി. കണ്ണും കണ്ണും നോക്കി ഒരു അഞ്ച് സെക്കന്റ്‌ എങ്കിലും ഞങ്ങൾ നിന്ന് കാണും. കള്ളത്തരം ഞാൻ കണ്ട് പിടിച്ച ചമ്മൽ ചേച്ചിയുടെ മുഖത്തിലൂടെ മെല്ലെയെങ്കിലും കടന്നു പോയി.പിന്നെ ചേച്ചിയൊന്നും മിണ്ടാതെ തിരിഞ്ഞു സ്റ്റെപ്പുകൾ താഴെക്കിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *