തമ്പുരാട്ടി 4 [രാമന്‍]

Posted by

ഇപ്പോ പ്രശ്നം പരിഹരിക്കാൻ ചേച്ചിയും കൂട്ട് നിന്നോ?  ഇനിയിപ്പോ ചേച്ചിക്ക് പോവണമെന്ന് പറഞ്ഞാലോ?  ചേച്ചി പറഞ്ഞിട്ടാണങ്കിലോ അവരിവിടെ വന്നത്!! വീണ്ടും എന്നെ ഒറ്റക്കാക്കി അനുഷേച്ചി പോയാൽ? കരച്ചിൽ തൊണ്ടക്കുഴി നിറഞ്ഞു ഉരുണ്ടു കേറി വരുന്നത് ഞാനറിഞ്ഞു.

“ആദീ..” അമ്മയുടെ വിരലുകൾ എന്‍റെ കൈയ്യിൽ മുറുകി

“ഇവിടെ ഇരിക്ക്…” അടുത്തുള്ള ചെയർ കണ്ണുകൊണ്ട് കാണിച്ചമ്മ എന്നോട് സൗമ്യമായി പറഞ്ഞു. എന്‍റെ നിറഞ്ഞ കണ്ണ് തമ്പുരാട്ടി കണ്ടുവെന്നുറപ്പ്. ഞാൻ ആകെ തളർന്നു പോകുന്നപോലെ !! മരവിച്ച ശവം പോലെ ,അമ്മയെ അനുസരിച്ചു ചെയറിൽ വന്ന തന്തക്കും തള്ളക്കും മുന്നിലായിരുന്നു.കണ്ണ് ഞാനവരറിയാതെ തുടച്ചു.

ചേച്ചി പോവുമോ?മനസ്സ് നിറയെ ഒരു ചോദ്യചിന്നമായി നിന്നത് കൊണ്ട് അമ്മയും വന്നവരും പറയുന്നതൊന്നും ഞാൻ കേട്ടില്ല.ഇടക്ക് കണ്ണ് നിറയുന്നത് അവരറിയാതെ തുടച്ചു കൊണ്ടിരുന്നു.പുറത്ത് നിന്ന് കിട്ടുവിനെ കുര വീണ്ടും കേട്ടു.

“സീ. അവളുടെ കാര്യത്തിൽ ഇടപെടാനൊന്നും ഞാനാളല്ല.”അമ്മ പറയുന്ന കേട്ടു.“വേണ്ട വിദ്യാഭ്യാസം ഞാൻ കൊടുത്തിട്ടുണ്ട്.അവളുടെ എന്ത് തീരുമാനത്തിനും ഞാനെതിരും നിന്നിട്ടില്ല. കല്യാണമ്പോലും അവളുടെ ഇഷ്ടപ്രകാരമല്ലേ? ..“അമ്മ ഇത്രേം സൗമ്യമായി ഒരാളോട് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.

“ഇനിയിപ്പോ. ……ഒരാളെ കൊല്ലണന്ന് അവൾക്ക് തോന്നിയാലും….. ഞാൻ ഇടപെടാൻ നിൽക്കൂല്ല. .അത് അവളുടെ തീരുമാനമാണ് “പെട്ടന്ന് അമ്മയുടെ ശബ്‌ദത്തിന് ചെറുതായി കട്ടി കൂടി. ഒരുറച്ച വാക്കായിരുന്നത്.മുന്നിലെ തന്തയുടെയും,തള്ളയുടെയും മുഖത്തു ചെറിയ പേടി മിന്നി മാഞ്ഞു പോയത് എനിക്ക് കാണാം. അവർ സോഫയിലേക്ക് ഒന്നുകൂടെ ചാരി ഇരുന്നു.എനിക്ക് കുറച്ചു ധൈര്യം കൂടെ അമ്മയുടെ വക്കിൽ നിന്ന് കിട്ടി.

Leave a Reply

Your email address will not be published. Required fields are marked *