വീണ്ടെടുക്കാൻ വന്നവൻ 2
Veendedukkan Vannavan Part 2 | Author : Thejas Varkey
[ Previous Part ] [ www.kambistories.com ]
നന്നായി വയറുവേദനിക്കുന്നു എന്ന് മനസ്സിലാക്കിയ ഞാൻ പതിയെ എഴുനേറ്റു. ബാത്റൂമിൽ പോയി ക്ലോസെറ്റിലേക്ക് മൂത്രമൊഴിക്കുമ്പോൾ ഇന്നലെ കുടിച്ച റമിന്റെ ഒരു വല്ലാത്ത വാട. ഫ്ലഷ് ചെയ്തിട്ട് മുഖവും കഴുകി പുറത്തേക്ക് ഇറങ്ങി. നേരം വെളുത്തുവരുന്നതേയുള്ളു എന്നാലും ഉറക്കംപോയി. സാമാന്യം നല്ല രീതിയിൽ തല പെരുപ്പുണ്ട്.
ഞാൻ കട്ടന്‍ വെള്ളവും വച്ചിട്ട് ഫോൺ എടുത്തുനോക്കി. സ്വിച്ച് ഓഫായി.ഇനി വീട്ടിൽ പോയിട്ട് കുത്തി ഇടാം എന്ന് കരുതി. ഞാൻ കട്ടനും എടുത്ത് ഒരു ഗോൾഡ് ഫ്ളക്കെ ലൈറ്റ്സും കത്തിച്ചു പുറത്തോട്ട് ഒരു കസേരയിൽ പോയി ഇരുന്നു.
പിന്നെ എപ്പഴോ അവിടെ ഇരുന്നു ഉറങ്ങിപ്പോയ ഞാൻ. രാഹുൽ വന്ന് വിളിച്ചിട്ടാ ഉണരുന്നേ.
“അകത്ത് വന്ന് കിടക്കടാ.”
“ആ ഉറക്കം തീർന്നു. നിനക്ക് കട്ടൻ എടുത്ത് വച്ചിരുന്നു കുടിച്ചോ?”
“അഹ്”
“എന്നാൽ ഞാൻ വീട്ടിൽ പോകുന്നു. നീ ഫ്രീ ആകുമ്പോ അങ്ങോട്ട് വാ. അമ്മുനെയും കൂട്ടി ചായ കുടിക്കാൻ പോക.”
“ഓ ഞാൻ ഇറങ്ങാം.”
ഞാൻ വണ്ടി എടുത്ത് നേരെ വീട്ടിൽ എത്തി. വാതിൽ തുറന്ന് അകത്തേക്ക് കയറി. ഫോൺ ചാർജന് ഇട്ടിട്ട് കുളിക്കാൻ പോയി. കുളിച് പല്ലുതേപ്പും കഴിഞ്ഞിട്ട് എന്തെങ്കിലും കഴിക്കാം എന്ന് വിചാരിച്ചപ്പോ അടുത്ത വീട്ടിലെ പാസ്റ്റർ എനിക്ക് ബ്രെഡും ചിക്കൻകറിയും കൊണ്ടുവന്നു തന്നു. അവരുടെ വീട്ടിൽ പ്രേത്യേക പ്രാർത്ഥനയാ അതുകൊണ്ട് നീ കഴിക്ക് എന്ന്.