“എന്റെ നാട് ശരിക്കും ഇതല്ല. ഞാൻ ചെറുപ്പമായിരിക്കുമ്പോൾ ഇങ്ങോട്ടേക്ക് വന്നു എന്നേ ഉള്ളു….”
പെട്ടെന്നാണ് ആമിയുടെ മറുപടിയെത്തിയത്…
അതിനൊപ്പം അവൾ കഴിച്ചതിന്റെ ബാക്കി വന്ന പഴം പൊരി എനിക്ക് നീട്ടുകയും ചെയ്തു….
😳
ഇതിപ്പോ എനിക്ക് പ്രാന്തായതാണോ അതോ ഇവൾക്ക് പ്രാന്തായതാണോ…. ഒരാൾക്ക് ഇത്ര വേഗം മാറാൻ സാധിക്കുമോ…
അവൾ നീട്ടിയ പഴം പൊരിയേയും അവളെയും ഞാൻ മാറി മാറി നോക്കി….
ശേഷം കുറച്ചു മടിച്ചായാലും എന്റെ കൈകൾ ഞാൻ അവളുടെ അടുത്തേക്ക് നീട്ടി..
പെട്ടെന്ന് അവൾ പഴംപൊരി പിന്നിലേക്ക് വലിച്ചു….
ആ ഇപ്പോ എങ്ങനെ ഇരിക്കണ് മൊത്തത്തിൽ മൂഞ്ചി…. 😐
“വാ കാണിക്ക്….. ”
വീണ്ടും അവൾ പഴംപൊരി എന്റെ മുന്നിലേക്ക് നീട്ടി…
😳
മിക്കവാറും ഞാനിന്ന് ഞെട്ടി ഞെട്ടി മരിക്കും….
ഞാൻ തലയൊന്ന് കുടഞ്ഞു…
അവൾ ഇപ്പോഴും അത് നീട്ടി അങ്ങനെ ഇരിക്കുകയാണ്…
മുഖത്താണെങ്കിൽ ഒരു വല്ലാത്ത ചിരിയും…
ഹോ എന്തൊരു പെണ്ണാണിവൾ… കാണുമ്പോൾ തന്നെ കടിച്ചു തിന്നാൻ തോന്നുന്നു….
“മ്മ്… വേണ്ടേ….?”
അവൾ അത് ചോദിച്ചപ്പോൾ അവളുടെ മുഖം ചെറുതായൊന്ന് മങ്ങിയിരുന്നോ…
ഇനി പ്രേമം വലതുമാവുമോ….
ആക്രാന്തം കാണിച്ച് മുഴുവൻ തിന്ന് ഉള്ള വില കളയേണ്ട…
ഞാൻ അവൾ നീട്ടിയ പഴംപൊരിയിൽ നിന്നും ഒരു ചെറിയകഷ്ണം കടിയെടുത്തു….
അവൾ എന്നേ ഒന്ന് നോക്കിയശേഷം ഞാൻ കടിച്ചതിന്റെ ബാക്കിവന്ന പഴംപൊരി അവളുടെ വായിലേക്ക് മുഴുവനായും ഇട്ടു…