നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]

Posted by

 

​ഞാൻ പേടിയോടെ അർജുനേട്ടനോടും ബാക്കിയുള്ളവരോടും കാര്യം സൂചിപ്പിച്ചു. അപ്പോഴാണ് അറിഞ്ഞത്, ഞാൻ മാത്രമല്ല… അവരും ഇത്തരം വിചിത്രമായ അനുഭവങ്ങളിലൂടെ കടന്നുപോകുകയാണെന്ന്. പക്ഷേ എല്ലാവർക്കും കിട്ടിയത് ‘മനസ്സ് വായിക്കാനുള്ള’ കഴിവല്ല.

 

ഓരോരുത്തർക്കും ഓരോ തരം കഴിവുകളായിരുന്നു.

 

ചിലർക്ക് അസാമാന്യമായ ശാരീരിക ശക്തി, വേഗത അത് പോലേ കാഴ്ചയേ മാനിപ്പുലേറ്റ് ചെയുന്ന പോലേ… അങ്ങനെ ഓരോന്ന്.

 

ആ മോതിരങ്ങൾ ഞങ്ങൾക്ക് ഓരോരുത്തർക്കും നൽകിയത് വ്യത്യസ്തമായ ശക്തികളായിരുന്നു.

 

​എന്നാൽ ആമി… അവൾക്ക് മാത്രം ഒരു മാറ്റവും ഉണ്ടായില്ല.

​ഞാൻ അവളോട് ചോദിച്ചപ്പോൾ അവൾ എന്നെ ദേഷ്യത്തോടെ നോക്കി. കാരണം, അന്ന് ആ വീട്ടിൽ തിരിച്ചെത്തിയ നിമിഷം തന്നെ അവൾ ആ മോതിരം ഊരി മാറ്റിയിരുന്നു.

 

ഭയം കാരണം പിന്നീട് ഒരിക്കൽ പോലും അവളത് തൊട്ടിട്ടില്ല.

 

അതുകൊണ്ട് അവൾ ആ ശാപത്തിൽ നിന്നും, അല്ലെങ്കിൽ ആ വിചിത്രമായ ശക്തിയിൽ നിന്നും രക്ഷപ്പെട്ടു.

 

​ആദ്യമൊക്കെ ഇതൊരു വലിയ അനുഗ്രഹമായിട്ടാണ് എനിക്ക് തോന്നിയത്. മറ്റുള്ളവരുടെ മനസ്സ് അറിയാൻ കഴിയുക എന്നത് വലിയൊരു കാര്യമല്ലേ? ഒരു സൂപ്പർ പവർ പോലെ ഞാൻ അതിനെ കണ്ടു.

​പക്ഷേ ആ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല ദേവാ…

 

​കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്റെ രാത്രികൾ നരകതുല്യമായി. ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങൾ… അതൊരിക്കലും സാധാരണമായിരുന്നില്ല. വളരെ ഭയാനകമായ, ചോര മരവിപ്പിക്കുന്ന കാഴ്ചകൾ.

Leave a Reply

Your email address will not be published. Required fields are marked *