നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]

Posted by

 

അവൾ വീണ്ടും കഥ പറയാൻ തുടങ്ങി…

 

​””””” അന്ന് രാത്രി കോളേജിൽ ആർട്സ് ഫെസ്റ്റിവൽ നടക്കുന്ന ദിവസമായിരുന്നു… എനിക്കാണെങ്കിൽ അന്ന് ശരീരം ഒട്ടും വയ്യായിരുന്നു.അതുകൊണ്ട് തന്നേ ഞാൻ ഒന്നിനും പേര് കൊടുത്തിട്ടുണ്ടായിരുന്നില്ല…..

 

ആമി അവൾ പണ്ടു തൊട്ടേ ഒന്നിലും പങ്കെടുക്കുമായിരുന്നില്ല…

 

ആകെ വല്ലാത്തൊരു മടുപ്പ്… എന്ത് ചെയ്യണം എന്നറിയാതെ, ഒരു എത്തും പിടിയും കിട്ടാത്ത അവസ്ഥയിൽ ഞാനും ആമിയും കൂടി ക്യാമ്പസിലൂടെ വെറുതെ നടക്കുകയായിരുന്നു.

 

​അപ്പോഴാണ് ഞാൻ അർജുനേട്ടനെ കണ്ടത്., ആമി കഴിഞ്ഞാൽ എനിക്ക് കോളേജിൽ ഏറ്റവും അടുപ്പമുള്ളത് അർജുനേട്ടനോടാണ്. ഏട്ടനും ഏട്ടന്റെ കുറച്ച് ഫ്രണ്ട്സും കൂടി ഗ്രൗണ്ടിന്റെ സൈഡിലുള്ള ആ വലിയ മരച്ചുവട്ടിൽ ഇരിക്കുന്നുണ്ടായിരുന്നു.

​ഞങ്ങളെ കണ്ടതും ഏട്ടൻ കൈ വീശി അങ്ങോട്ട് വിളിച്ചു.

 

​എനിക്കാണെങ്കിൽ ബോറടിച്ചിരിക്കുവല്ലേ, വെറുതെ അവിടെ പോയിരുന്ന് വർത്തമാനം പറയാലോ എന്ന് കരുതി ഞാൻ അങ്ങോട്ട് പോകാൻ തുനിഞ്ഞു.

 

പക്ഷെ ആമിക്ക് എന്തുകൊണ്ടോ അങ്ങോട്ട് പോകാൻ വലിയ താല്പര്യമുണ്ടായിരുന്നില്ല.

​’വേണ്ട നിധീ, നമുക്ക് ക്യാന്റീനിൽ പോയിരിക്കാം’ എന്നൊക്കെ അവൾ പറഞ്ഞുനോക്കി. പക്ഷെ എന്റെ നിർബന്ധത്തിന് ഒടുവിൽ അവളും മടിച്ചുമടിച്ച് എന്റെ കൂടെ വന്നു.

 

​ഞങ്ങൾ അവിടെ ചെല്ലുമ്പോൾ അവരുടെ സംസാരം അൽപ്പം ഗൗരവത്തിലായിരുന്നു.

 

ചർച്ചാവിഷയം വേറൊന്നുമല്ല, കോളേജിന് കുറച്ച് അകലെയുള്ള ‘നീധിമല’യെക്കുറിച്ചായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *