നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]

Posted by

 

​അവൾ മുഖമുയർത്തി എന്നെ നോക്കി….

 

ആ തേനൂറും ചുണ്ടുകൾ എന്തോ പറയുവാനായി വിറക്കുന്നുണ്ട്…

 

ആ കണ്ണുകളിൽ നിറയെ കരുതൽ മാത്രം…

 

എന്നോടുള്ള സ്നേഹം മാത്രം…

 

​ആ നിമിഷം… എനിക്കവളോട് തോന്നിയ പ്രണയം വാക്കുകൾക്കതീതമായിരുന്നു. എന്റെ ഉള്ളിലെ സകല നിയന്ത്രണങ്ങളും അണപൊട്ടി ഒഴുകി….

​എന്റെ കൈകൾ അറിയാതെ അവളുടെ കവിളിൽ ചേർത്തുവെച്ചു. അവളുടെ വിടർന്ന കണ്ണുകളിലേക്ക് ഞാൻ നോക്കി, മറ്റൊന്നും ചിന്തിക്കാതെ ഞാൻ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു….

 

​ഒരു നിമിഷം സമയം നിലച്ചതുപോലെ…

 

അവളുടെ ശ്വാസതാളം ഉയരുന്നത് എനിക്ക് കേൾക്കാമായിരുന്നു….

 

പക്ഷേ ചുംബനം നിർത്താൻ എന്തോ എനിക്ക് കഴിഞ്ഞില്ല…

 

കയ്യിൽ തട്ടിയ നനവ് കാരണമാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്…

 

😳

 

ആമിയേ നോക്കിയപ്പോൾ നിറഞ്ഞ കണ്ണുകളും വിറക്കുന്നു ചുണ്ടുകളുമായി അവൾ എന്നേ തന്നേ നോക്കിയിരിക്കുന്നു…

 

മൈര് ഞാനെന്താ ഇപ്പോൾ ചെയ്തേ…?

 

എന്ത് സംഭവിക്കരുത് എന്ന് കരുതിയോ അത് തന്നേ സംഭവിച്ചു…..

 

ഇത്രയും നേരംകൊണ്ട് കെട്ടിപടുത്ത എല്ലാ സ്വപ്നങ്ങളും ഒരു നിമിഷംകൊണ്ട് താറുമാറായിരിക്കുന്നു…

 

“ആമി…. ഞ… ഞാൻ അറിയാതെ.. സോ… സോറി….”

 

വാക്കുകൾ കിട്ടാതെ ഞാൻ തപ്പി തടഞ്ഞു…

 

ആ മൗനതേയോ അല്ലെങ്കിൽ അവളുടെ നിറകണ്ണുകളെയോ എനിക്ക് കൂടുതൽ നേരം നോക്കിയിരിക്കാൻ സാധിച്ചില്ല…

 

ഞാൻ റൂമിനുള്ളിൽ നിന്നും പുറത്തേക്കിറങ്ങി ഓടി….

Leave a Reply

Your email address will not be published. Required fields are marked *