നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]

Posted by

 

സുഖം….പരമസുഖം…

 

കുറച്ച് ഇലകൾ സൂക്ഷിച് വച്ച് സമയം കിട്ടുമ്പോൾ കുട്ടനിലും ഒന്ന് വക്കണം ഇതിന്റെ സുഖം അവനുംകൂടേ ഒന്ന്‌ അറിയട്ടെ….

 

ഒരു നിമിഷം നിധിയെനിക്ക് തന്ന ഇലകൾ എല്ലാതും കൂടേ ഞെരിച്ചു ചാറാക്കി മാറ്റിയ എന്റെ തിരുമോന്ത മനസ്സിലേക്ക് കയറി വന്നതും തെല്ലൊരു ദേഷ്യം തോന്നാത്തിരുന്നില്ല…..

 

അല്ല ഇതൊക്കെ ഇവൾക്കെങ്ങനെ അറിയാം….

 

“ആമി…ഇത് ഇങ്ങനെയൊക്കെയാണ് ചെയ്യേണ്ടതെന്ന് നിനക്കെങ്ങനെ അറിയാം… ”

 

ഞാൻ സംശയം മറച്ചു വക്കാൻ നിന്നില്ല….

 

“നീ ഞാൻ തന്ന ബുക്ക്‌ വായിക്കാറുണ്ടോ…”

 

മുറിവിൽ നോക്കിക്കൊണ്ട് തന്നെയാണ് അവളത് ചോദിച്ചത്…

 

“ഇല്ല….”

 

ഞാൻ ഒറ്റവാക്കിൽ മറുപടിയൊതുക്കി… അല്ലെങ്കിലും മനുഷ്യന്മാർക്ക് വായിക്കാൻ പറ്റിയ ലിബിയാണോ അതിൽ എഴുതി പിടിപ്പിച്ചിരിക്കുന്നത്…. അത് എഴുതിയവനേ എന്റെ കയ്യിൽ കിട്ടിയിട്ട് വേണം അവന്റ തന്തക്ക് രണ്ടു വിളി വിളിക്കാൻ…. 😤

 

“മ്മ്…..”

 

ആമിയുടെ മൂളൽ…

 

കുറച്ചു നേരം മൗനം ഞങ്ങൾക്കിടയിൽ തളം കെട്ടി നിന്നു…. ഇലവെച്ചിട്ടും വിരലുകളുടെ മൃദുവായ സ്പർശനം എന്റെ ശരീരത്തിലൂടെ കടന്നു പോവുന്നുണ്ട്…അതിനൊപ്പം ഇലയുടെ തണുപ്പും… ഇടക്കിടക്ക് ജനലിലൂടെ ഇരചെത്തുന്ന കാറ്റുകൂടെയായപ്പോൾ…

 

വേദനയെക്കാൾ വലിയൊരു ആശ്വാസമാണ് ആ നിമിഷം എനിക്ക് അനുഭവപ്പെട്ടത്….

 

മുറിവിനേക്കാൾ ആഴത്തിൽ എന്റെ മനസ്സിനെ സ്പർശിക്കാൻ അവൾക്ക് ഓരോ നിമിഷവും കഴിയുന്നുണ്ടായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *