നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]

Posted by

 

പിന്നീട് കുറച്ചു നേരത്തേക്ക് നിശബ്ദത മാത്രമായിരുന്നു….

 

കൂടുതൽ ഒന്നും മിണ്ടി കുളമാക്കാൻ ഞാനും നിന്നില്ല….

 

പക്ഷേ ഇടക്കിടക്ക് ഞാൻ അവളേ നോക്കുമ്പോൾ അവൾ ഈ ലോകത്തൊന്നുമല്ല എന്തോ ആകാതമായ ചിന്തയിലാണ്….

 

ഉച്ച കഴിയും വരേ ഞങ്ങൾ മിണ്ടിയില്ല. ഉച്ച കഴിഞ്ഞുള്ളു ഫസ്റ്റ് പിരിഡ് ഫ്രീ ആയിരുന്നു ക്ലാസിലേ പിള്ളേരെല്ലാം പല പല കാര്യങ്ങളിലും മുഴുകിയിരിക്കുകയാണ്…

 

ചിലർ പേപ്പർ വെട്ടി കള്ളനും പോലീസും കളിയും, ഫോണിൽ ലുഡോയും, അന്താക്ഷരിയും ഒക്കെ കളിക്കുകയാണെങ്കിൽ…

 

മറ്റുചിലർ ബാക്കിലിരുന്ന് നല്ല പിടിത്തമാണ്…..

 

സ്വാഭാവികമായും എന്റെ കണ്ണുകളെ ഞാൻ അങ്ങോട്ടേക്ക് ചലിപ്പിച്ചു….

 

മറഞ്ഞിരുന്ന്പണിയുന്നതുകൊണ്ട് തന്നെ പൂർണമായും ഒന്നും കാണാൻ സാധിക്കുന്നില്ലെങ്കിലും…. ഓരോന്ന് കാണിച്ച് ഞാൻ നൈസ് ആയി അവരുടെ കുല്സിതങ്ങൾ നോക്കി കണ്ടു…

 

പെട്ടന്നാണ് തോളിൽ ഒരു തോണ്ടൽ വന്നത്…

 

ഞാൻ ഭാവം മാറ്റാതേ തന്നേ തിരിഞ്ഞു നോക്കി…

 

ആമിയാണ്…..

 

“പുറത്തു പോയാലോ….”

 

ഏഹ് ഇനി എനിക്ക് കേട്ടത് മാറിയതാണോ അതോ അവൾ വേറേ ആരോടെങ്കിലും പറഞ്ഞതാണോ….

 

ഞാൻ ചുറ്റും ഒന്ന് തിരിഞ്ഞു നോക്കി…

 

ഏയ് ഇല്ല ആരുമില്ല…

 

എന്റെ ശ്രദ്ധ വീണ്ടും ഞാൻ അവളിലേക്ക് കൊണ്ടു വന്നു….

 

“ചായ കുടിക്കാം….”

 

അവൾ വീണ്ടും എന്നോട് പറഞ്ഞു…

 

മറുപടിക്കായി കാത്തു നിൽക്കാതെ അവൾ ഇരുന്നിടത്തു നിന്നും പതിയേ എഴുന്നേറ്റു…

Leave a Reply

Your email address will not be published. Required fields are marked *