നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]

Posted by

 

​ഒരു വശത്തെ ഭിത്തി മുഴുവനായി വലിയ ഗ്ലാസ് ജനാലകളായിരുന്നു. അതിലൂടെ ആ വലിയ വെള്ളച്ചാട്ടത്തോട് കൂടിയുള്ള വലിയ മല കാണാം…. അതും എച്ച് ഡി ദൃശ്യമികവോടെ…

 

ആ ജനലിനോട് ചേർന്ന്, തടിയും മെറ്റലും കൊണ്ട് നിർമ്മിച്ച വളരെ സ്ലീക്ക് ആയ ഒരു സ്റ്റഡി ടേബിൾ. അതിൽ ഒരു ലാപ്ടോപ്പും, മനോഹരമായ ഒരു സെറാമിക് പാത്രത്തിൽ വെച്ചിരിക്കുന്ന ഒരു ഇൻഡോർ പ്ലാന്റും മാത്രം.

 

​മറ്റൊരു മൂലയിൽ, ഇരുന്നു വായിക്കാൻ പാകത്തിന് വെൽവെറ്റ് തുണി കൊണ്ടുള്ള സുഖകരമായ ഒരു ആം ചെയറും , അതിനടിയിൽ ജ്യാമിതീയ രൂപങ്ങളുള്ള ഒരു രോമൻ കാർപെറ്റും വിരിച്ചിട്ടുണ്ട്.

 

ഭിത്തിയിൽ അവിടവിടെയായി മിനിമലിസ്റ്റിക് ശൈലിയിലുള്ള ചില അബ്സ്ട്രാക്റ്റ് പെയിന്റിംഗുകൾ തൂക്കിയിട്ടിരിക്കുന്നത് ആ മുറിയുടെ ആധുനികത വിളിച്ചോതുന്നവയായിരുന്നു….

 

ഒരു നിമിഷം ​അടുക്കും ചിട്ടയുമില്ലാത്ത സ്വന്തം മുറിയെക്കുറിച്ച് ഓർത്തപ്പോൾ എനിക്ക് തന്നേ ഒരു ജാള്യത തോന്നി. ഇത്രയും പെർഫെക്റ്റായി, ഇത്രയും ഭംഗിയായി ഒരാൾക്ക് എങ്ങനെ ജീവിക്കാൻ കഴിയുന്നു?

 

ഇത് വെറുമൊരു താമസസ്ഥലല്ല, മറിച്ച് ആമിയുടെ വ്യക്തിത്വത്തിന്റെ, അവളുടെ അഭിരുചിയുടെ ഏറ്റവും മനോഹരമായ പ്രതിഫലനമായിരുന്നു……

 

“മുറി ഇഷ്ട്ടപെട്ടോ എല്ലാം എന്റെ ഐഡിയ ആണ്….”

 

അവൾ എന്നോട് ചോദിച്ചു…

 

എന്തുപറഞ്ഞാലും കുറഞ്ഞു പോവുകയേ ഉള്ളു അതിനാൽ ഞാൻ മുഖത്ത് വരുന്ന എല്ലാ നവരസങ്ങളും കാണിച്ച് സൂപ്പർ എന്ന് ആംഗ്യം കാട്ടി….

Leave a Reply

Your email address will not be published. Required fields are marked *