എവിടേ നടക്കുന്നു…. അവളുടെ കൈ വീണ്ടും എന്റെ കയ്യിൽ മുറുകി…
ആമിയുടെ ഉമ്മ ഞങളുടെ അടുത്തേക്ക് വന്നു….
മൈര് ഇറങ്ങി ഓടിയാലോ…
അവർ വന്ന് കുറച്ച് നേരം ആമിയുടെ മുന്നിലായി നിന്നു…
“ഞാനെന്താ ഈ കാണുന്നത്… അപ്പോ എന്റെ മോൾക്ക് നല്ല ബുദ്ധി ഒക്കെ തോന്നി തുടങ്ങി ലേ…”
ഏഹ്ഹ്…. 🤔
അവർ താടിക്ക് കയ്യും കൊടുത്ത് അത്ഭുതത്തോടെ പറയുന്നതും നോക്കി നിൽക്കുകയാണ് ഞാൻ….
“എന്റെ മോനേ നിനക്കൊരു കാര്യമറിയോ ഈ കഴിഞ്ഞ 23 കൊല്ലത്തിനടുത്ത് ഇവിടേക്ക് വരുന്ന ഇവളുടെ ആദ്യത്തേ ആണ് സുഹൃത്തും മൂനാമത്തേ സുഹൃത്തുമാണ് നീ…. എന്നാലും കോളേജ് തുടങ്ങി കഴിഞ്ഞ് ഒരു മാസം തികക്കുന്നതിന് മുൻപേ എന്റെ മോളുമായിട്ട് ഒരു ബന്ധം സ്ഥാപിക്കാ എന്ന് വച്ചാൽ….നിക്ക് നിനക്ക് ഞാനൊരു അവാർഡ് ഇപ്പോ എടുത്തോണ്ട് വരാം… ”
അതും പറഞ്ഞ് അവർ അകത്തേക്ക് ഓടി…
😳😳😳😳😳
ഇനി ഇവർ ശരിക്കും അവാർഡ് എടുത്തു തരാൻ പോയതാണോ ഉള്ളിലേക്ക്….
ഞാൻ ആമിയേ ഒന്ന് നോക്കി….
അവൾ ആകേ വിളറി വെളുത്ത് നിൽക്കുകയാണ്….
“ഉമ്മ അങ്ങനേയാ ആരുമായിട്ട് പെട്ടെന്ന് കമ്പനിയാവും… എന്റെ ഉമ്മാക്ക് പ്രാന്തുണ്ട് എന്നൊന്നും വിചാരിച്ച് കളയല്ലേ നീ… ”
അവൾ വശ്യമായി ചിരിച്ചുകൊണ്ട് പറഞ്ഞു…
പറഞ്ഞത് നന്നായി… ഞാൻ ഏകദേശം പ്രാന്തുണ്ട് എന്ന് ഉറപ്പിക്കാൻ പോവുകയായിരുന്നു….
ഞാൻ അവളേ നോക്കി ഒന്ന് ചിരിച്ചു….