ഞാൻ ബൈക്കിൽ കയറിയിരുന്നു കണ്ണാടിയിലൂടെ അവളേ നോക്കി….
തൊട്ടടുത്ത നിമിഷം അവളുടെ കൈ വന്നെന്റെ തോളിൽ പതിഞ്ഞു…..
“പോവാം…. ”
“മ്മ്….”
പോവുന്ന വഴി മുഴുവൻ അവൾ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു… കണ്ടാൽ പറയോ ഈ സാധനം ഇത്രക്കും വലിയ വയാടിയാണെന്ന്….
ബൈക്ക് ഞാൻ അവളുടെ ഗേറ്റും കടന്ന് വീടിനു മുന്നിൽ നിർത്തി…
കണ്ണുകൾ ആദ്യം പോയത് കാർപോർച്ചിൽ ആയി നിർത്തിയിട്ടിരിക്കുന്ന വിലകൂടിയ കറുകളിലേക്കാണ്…
ബൈക്കിൽ നിന്നും ഇറങ്ങി അവൾ വന്നെന്റെ മുന്നിൽ നിന്നതും പിന്നേ ശ്രദ്ധ അവളിലേക്കുമായി…..
“എന്നാ ഞാൻ പോട്ടേ….? ”
അവളോട് ഞാൻ ചോദിച്ചു….
പെട്ടെന്നെന്തോ ഓർത്തപോലെ അവൾ കുറച്ചു നേരം നിന്നു
“അയ്യോ പോവല്ലേ കേറീട്ട് പോയാൽ മതി…..”
അതും പറഞ്ഞ് അവൾ ബൈക്ക് ഓഫ് ചെയ്ത് കീ കയ്ക്കലാക്കി….
“ഏയ് ഞാനില്ല പിന്നൊരു ദിവസം കേറാം… ”
അവളുടെ വീടിന്റെ ഉള്ളിലേക്ക് കയറാൻ ആഗ്രഹമുണ്ടെങ്കിലും എല്ലാകാര്യങ്ങളും പെട്ടെന്ന് പെട്ടെന്ന് നടക്കുന്നു എന്നൊരു തോന്നൽ… അതിനേക്കാൾ ഏറെ ഒരു തരം മടിയാണ് മനസ്സിനുള്ളിൽ….
“അതൊന്നും പറഞ്ഞാൽ പറ്റില്ല നീ വന്നേ പറ്റു… പിന്നേ എന്റെ കയ്യിൽ മുറിയിൽ പുരട്ടാനുള്ള മരുന്നുമുണ്ട്…. ”
അത് പറയുമ്പോൾ അവളുടെ ചുണ്ടിൽ ഒരു ചിരി ഒളിപ്പിച്ചു വച്ചിരുന്നോ എന്നൊരു സംശയം….
പക്ഷേ ഇവളുടെ കയ്യില്ലെങ്ങനെ….?
ഗുഹയുടെ പരിസരത്ത് മാത്രമേ ആ ചെടി ഉണ്ടാവു എന്നല്ലേ നിധിയെന്നോട് പറഞ്ഞത്… ഇനി വേറെ എന്തെങ്കിലും മരുന്നിനേ കുറിച്ചാണോ ആമി പറയുന്നത്…