നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]

Posted by

 

“ദേവാ എന്നേ തേടി വാ…..”

 

ഒരു സ്ത്രീയുടെ ശബ്ദം…….😳

 

​അതൊരു വെറും ശബ്ദമായിരുന്നില്ല മറിച്ച്, വരണ്ട ഭൂമിയിലേക്ക് പെയ്തിറങ്ങിയ ആദ്യത്തെ മഴത്തുള്ളി നൽകുന്ന കുളിർമയായിരുന്നു അതിലുണ്ടായിരുന്നത്. കാതുകളിൽ തേൻമഴ പെയ്യുന്നതുപോലെ, അല്ലെങ്കിൽ വിദൂരതയിൽ എവിടെയോ ഒരു ഓടക്കുഴൽ മീട്ടുന്നതുപോലെ തോന്നിപ്പിക്കുന്ന ഒന്ന്. ലോകത്തിലെ എല്ലാ സംഗീതവും ആ തൊണ്ടയിൽ അലിഞ്ഞുചേർന്നിട്ടുണ്ടോ എന്ന് തോന്നിപ്പോകും. അവൾ സംസാരിക്കുമ്പോൾ സമയം നിശ്ചലമാവുകയും, ചുറ്റുമുള്ള ബഹളങ്ങൾ മാഞ്ഞ് ഒരു വല്ലാത്ത ശാന്തത മനസ്സിലേക്ക് നിറയുകയും ചെയ്യുന്നു. കേൾക്കുംതോറും വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്ന, ആത്മാവിനെ തൊട്ടുണർത്തുന്ന ഒരു മാന്ത്രിക സംഗീതമായിരുന്നു ആ ശബ്ദം….

 

ആ നിമിഷം അവളുടെ മുഖം കാണാൻ പറ്റിയിരുന്നെങ്കിൽ.എന്ന് മാത്രമായിരുന്നു എന്റെ മനസ്സിൽ…വീണ്ടും അതിനുള്ളിലേക്ക് എത്തിനോക്കാൻ ശ്രമിച്ചതും എന്തോ വന്നെന്നേ പൂർണമായും വിഴുങ്ങി….

 

“ദേവാ കണ്ണ് തുറക്ക് ദേവാ…. പ്ലീസ്….. ”

 

തൊട്ടടുത്ത നിമിഷം എന്റെ കവിളിൽ എന്തോ വന്ന് പതിച്ചത് ഞാനറിഞ്ഞു..

 

ഞെട്ടി കണ്ണ് തുറന്നപ്പോൾ മുന്നിൽ ആമി…

 

ഞാൻ ചുറ്റുമൊന്ന് നോക്കി…. വെള്ളത്തിലല്ല മുന്നിൽ കവാടവുമില്ല…ക്ലാസ്സിലാണ് പക്ഷേ ആരെയും കാണാൻ സാധിക്കുന്നില്ല മുന്നിൽ ആമി മാത്രം…

 

മൈര് സ്വപ്നമായിരുന്നോ ഇതെല്ലാം….

 

ശ്വാസം മന്ദഗതിയിലാക്കാൻ ഞാൻ ശ്രമിച്ചു… നന്നായി വിയർത്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *