നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]

Posted by

നിധിയുടെ കാവൽക്കാരൻ 8

Nidhiyude Kaavalkkaran Part 8 | Author : Kavalkkaran

Previous Part ] [ www.kkstories.com ]


1764159136163

“രണ്ട് ദിവസമായി കണ്ടില്ലല്ലോ എന്തു പറ്റി…. ”

അതേ സമയം തന്നേ ആമിയുടെ ചോദ്യവുമെത്തി….

 

സത്യം പറയണോ അതോ നുണ പറയണോ എന്നായിരുന്നു എന്റെ മനസ്സിൽ ആദ്യം വന്ന ചോദ്യം…

 

അവസാനം സത്യം പറയാൻ തന്നെ തീരുമാനിച്ചു.

 

“ഏയ് അതൊന്നുല്ല…ചെറിയ മുറിവ് കാരണം ഞാൻ കുറച്ചു ദിവസം റസ്റ്റ്‌ എടുത്തതാ…. ”

 

സത്യമാണ് പറഞ്ഞതെങ്കിലും ഒരു തമാശ രൂപേണയാണ് ഞാൻ അത് അവളോട് അവതരിപ്പിച്ചത്…

പറഞ്ഞതിന്റെ ഒപ്പം ഇട്ടിരുന്ന ഷർട്ട്‌ ചെറുതായൊന്ന് പൊക്കി ഉണങ്ങി കൊണ്ടിരിക്കുന്ന മുറിവ് അവൾക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു…

 

അതിലേക്ക് അവൾ കുറച്ചു നേരം നോക്കിയിരുന്നു..

 

ശേഷം…

 

“നീ മലയിലേക്കുള്ള വഴിയിലൂടെ പോയിരുന്നോ…. ”

 

അവളുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് ഞാനൊന്ന് ഞെട്ടി….

 

ഞാൻ മലയിലേക്ക് പോയ കാര്യം ഇവൾ എങ്ങനെ കണ്ടുപിടിച്ചു അതും ഒരു മുറിവ് നോക്കി…..

 

“ആരുടെ കൂടേയാ പോയത്? നിധിയുടെ കൂടെയാണോ…?”

 

ആമിയുടെ അടുത്ത ചോദ്യവുമെത്തി….

 

എന്തു പറയണം എന്ന് യാധൊരു ഐഡിയയും ഉണ്ടായിരുന്നില്ല എനിക്ക്…..

 

കാരണം ആദ്യമായാണ് ഞാൻ ആമിയുടെ മുഖത്ത് ദേഷ്യം കാണുന്നത്….

 

“അത്…പി…ന്നേ അത്..”

 

ഞാൻ മറുപടിക്കായി വിക്കാൻ തുടങ്ങി…

 

“മതി കൂടുതൽ ഒന്നും പറയാൻ ശ്രമിക്കേണ്ട…”

Leave a Reply

Your email address will not be published. Required fields are marked *