കുറച്ചു കഴിഞ്ഞപ്പോൾ എന്റെ കൂട്ടുകാർ വീട്ടിൽ വന്നു, അമ്മ എന്നെ വിളിക്കാൻ വന്നു. ഞാൻ പോയി ഒരു കുളി കഴിഞ്ഞ് കൂട്ടുകാരുടെ കൂടെ പോയി ഇരുന്നു..
രാത്രി ആയപ്പോൾ വന്നു,
അച്ഛൻ വന്നിട്ടുണ്ട്…
അച്ഛൻ : നീ farm തുടങ്ങണം എന്ന് പറഞ്ഞില്ലേ? ഞാൻ അതൊന്ന് അന്വേഷിച്ചു, നല്ല കാര്യമാണ്..
മത്സ്യ കൃഷിയും,പശുവും, പച്ചക്കറിയും എല്ലാം ആവുമ്പോൾ
ലാഭം ഉണ്ടാവും..
ഞാൻ : അടുത്ത വർഷം ക്ലാസ്സ് തീരും, ഞാൻ ചെയ്തോളാം അച്ഛാ
അച്ഛൻ : സ്ഥലം വാങ്ങേണ്ടി വരുമോ? നമ്മുക്ക് അടുത്തുള്ള ഏതേലും സ്ഥലം പോയി നോക്കാം..
ഞാൻ : വേണ്ട അച്ഛാ, നമ്മുടെ തറവാടുള്ള സ്ഥലം മതി, അവിടെആവുമ്പോൾ കുളം കുത്താനും സ്ഥലം ഉണ്ട്, പശുക്കൾ വളർത്താനും, കൃഷി നടത്താനും സ്ഥലം ഉണ്ടാവും.
അമ്മ : നിനക്ക് അച്ഛന്റെ ബിസിനസ് തന്നെ നോക്കിയാൽ പോരെ മോനെ?
അച്ഛൻ : അവൻ അതും നോക്കാൻ പറ്റും, നീ പേടിക്കാതെ..
അമ്മ : ശെരി..
ഞാൻ : അമ്മ ടെൻഷൻ ആവാതെ, മുഴുവൻ സമയം അവിടെ നിൽക്കണ്ട കാര്യമില്ല.. ഞാൻ എല്ലാം നോക്കിക്കോളാം..
ശാരത ഫുഡ് കൊണ്ടുവന്നു, ഞങ്ങൾ എല്ലാരും ഒരുമിച്ചു ഇരുന്ന് കഴിച്ചു..
അച്ഛനും അമ്മയും ഫുഡ് കഴിഞ്ഞ് കിടക്കാൻ പോയി, ഞാൻ പുറത്ത് പതിവ് പോലെ കാറ്റു കൊണ്ട് നിന്നു..
കുറച്ചു കഴിഞ്ഞപ്പോൾ ശാരത വന്നു
ഞാൻ : പണി തീർന്നോ ചേച്ചി..?
ശാരത : തീർന്നു മോനെ.. കുറെ പണി ഒന്നുമില്ലലോ, ഞാൻ നാട്ടിൽ ആയിരുന്നപ്പോൾ സമാധാനവും ഇല്ല, സന്തോഷവുമില്ല..
(ശാരത നാട്ടിൽ ഒറ്റക്കായിരുന്നു, മകൾ കല്യാണം കഴിച്ചു വേറെപോയതാ.. ഭർത്താവ് വേറെ ഒരു ഭാര്യയായി താമസിക്കുന്നു.. പിന്നെ എന്റെ അമ്മയുടെ വീട്ടിൽ ആയിരുന്നു പിന്നീടുള്ള താമസം.. അമ്മൂമ്മ അമ്മയോട് ഇങ്ങോട്ട് കൊണ്ട് വരാൻ പറഞ്ഞു.. അമ്മൂമ്മ അമ്മയുടെ ചേച്ചിയുടെ വീട്ടിൽ നിൽക്കാൻ പോവാണ്..അങ്ങനെയാണ് എന്റെ വീട്ടിൽ എത്തിയത് )