ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും എന്റെ ഫോണിൽ ആ കോളേജിലെ നമ്പറിൽ നിന്ന് അഡ്മിഷൻ ക്ലിയർ ആയത് മെസ്സേജ് വന്നു.
എനിക്ക് സംഗതി സത്യമാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ.
രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ ഈ പുള്ളിക്കാരൻറ്റെ വീണ്ടും കോൾ വന്നു .
” തിങ്കളാഴ്ച വന്ന അഡ്മിഷൻ എടുത്തിട്ട് പൊയ്ക്കോ എന്നിട്ട് വ്യാഴാഴ്ച തൊട്ട് ക്ലാസ്സ് തുടങ്ങും ”
“അന്ന് എന്നെ വിളിക്ക്, ഹോസ്റ്റലും കാര്യങ്ങളും നീ തപ്പണ്ട. ഞാൻ റെഡിയാക്കി തരാം ”
ഞാൻ കരുതി. ഓക്കേ. Why നോട്ട്.
ഇങ്ങനെ അഡ്മിഷൻ ശരിയായത് ഞാൻ വീട്ടിൽ ഡാഡിയോടും മമ്മിയോടും പറഞ്ഞു
.
അതൊടെ എനിക്ക് അല്പം സ്വസ്ഥത ആയി . എങ്ങനെ കിട്ടി എന്നൊന്നും ഞാൻ പറഞ്ഞില്ല. മെറിറ്റിലെ കിട്ടിയത് പോലെ അവര് ചിന്തിച്ചു. അപ്പോൾ ഞാനും കരുതി അങ്ങനെ ഇരുന്നോട്ടെ എന്ന്.
അങ്ങനെ അഡ്മിഷൻ എടുത്തു. പിന്നെ വീട്ടിലേക്ക് വന്ന് വ്യാഴാഴ്ച ക്ലാസിന് പോയി. ട്രെയിനിൽ കേറി, മോണിംഗ് ഇവിടെ എത്തിക്കഴിഞ്ഞപ്പോൾ ഈ പുള്ളിക്കാരന്റെ നമ്പറിൽ വിളിച്ചു.
അങ്ങേര് ” ക്ലാസ്സ് കഴിഞ്ഞിട്ട് നീ വിളിക്ക്. സ്റ്റേ ഞാൻ റെഡി ആക്കി തരാം…. “എന്ന് പറഞ്ഞു.
ആഹ. എന്ത് നല്ല മനുഷ്യൻ …
അങ്ങനെ ഞാൻ ക്ലാസ്സ് കഴിഞ്ഞിട്ട് പുള്ളിക്കാരനെ വിളിച്ചു. 5 മിനിറ്റ് ഞാൻ അങ്ങോട്ട് വരാം എന്ന് പറഞ്ഞു പുള്ളിക്കാരൻ വന്നു.
ഒരു വൈറ്റ് ഇന്നോവ.
ഞാൻ കരുതി- ഒ. ജയൻ അങ്കിൾ അതുപോലെ എന്നെ പ്രധാനപ്പെട്ട കാര്യമായി നോക്കാൻ പറഞ്ഞു കാണും. അതാകും.
ഞാൻ കാറിൽ കയറി.
70 വയസ്സ് എന്തായാലും കാണും ഈ പുള്ളിക്കാരൻ. നല്ലവണ്ണം തടിച്ചിട്ട്, കറുകറുത്തിട്ടുള്ള ആള്. നല്ല ഉയരവും ഉണ്ട്.