അച്ചുവിൻ്റെ രാജകുമാരൻ 4
Achuvinte Rajakumaran Part 4 | Author : Mikhael
[ Previous Part ] [ www.kkstories.com ]
അജു അപ്പോഴേക്കും കാറുകൊണ്ട് അവരുടെ അടുത്ത് എത്തിയിരുന്നു അപ്പോഴാണ് അച്ചുവും അമ്മുവും ആ കാർ ശരിക്കും ശ്രദ്ധിക്കുന്നത് ഹോസ്പിറ്റലിൽ പോരുമ്പോൾ അപ്പോഴത്തെ അവസ്ഥയിൽ അവർ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല
ഇത്രയും വില കൂടിയ കാർ അവർ ടിവിയിൽ കണ്ടിട്ടുണ്ട് എന്നല്ലാതെ നേരിട്ട് കാണുന്നത് ആദ്യമായിട്ടായിരുന്നു അങ്ങനെ അജു അവരെ കാറിലേക്ക് കയറ്റി അവരുടെ വീട്ടിലേക്ക് യാത്രയായി…
തുടർന്നു വായിക്കുക
അജു : നിങ്ങൾ രണ്ടു പേരും എന്താ ചെയ്യുന്നേ
അമ്മു : ഞങ്ങൾ ഡിഗ്രിക്ക് പഠിക്കുകയാണ്
ഇവൻ അഞ്ചിലും
അച്ചു : സാർ ദീപ്തിയുടെ ഏട്ടൻ്റെ ഫ്രണ്ട് ആണോ
അജു : അതെ ഞാനും ദീപുവും ബാംഗളൂർ ഒരുമിച്ച് ആയിരുന്നു ഇനി ഇവിടെ എന്തെങ്കിലും ബിസിനസ് തുടങ്ങിയാലോ എന്നാണ് ആലോചിക്കുന്നത്
അമ്മു : സർ ദീപ്തിയുടെ ഏട്ടൻ ആള് എങ്ങനെയാ കാശ് ഉള്ളതിൻ്റെ അഹങ്കാരം ഉള്ള ആളാണോ അതോ സാറിനെ പോലെയാണോ
അജു : അവനു കാശിൻ്റെ അഹങ്കാരം ഒന്നുമില്ല എന്നാണ് എനിക്ക് തോന്നുന്നത് അവൻ്റെ സഹോദരിമാരെ കുറിച്ച് അവൻ പറഞ്ഞ് അല്ലാതെ എനിക്ക് ഒന്നും അറിയില്ല ഇന്ന് ആ കുട്ടി അച്ചുവിനോടു സോറി അങ്ങനെ വിളിക്കാമല്ലോ
അച്ചു : ആ വിളിക്കാം അതിന് കുഴപ്പമൊന്നുമില്ല
അജു : ആ ഓക്കെ അല്ല
ആ കുട്ടി എന്തിനാ അച്ചുവിനോട് വഴക്ക് ഉണ്ടാക്കിയത്
അച്ചു : അത് അത് പിന്നെ
അമ്മു : ഞാൻ പറഞ്ഞു തരാം