അവർ അന്ന് കോളേജ് വിദ്യാർത്ഥിനിയാണ്, അഞ്ചര അടി ഉയരം, വെളുത്ത നിറം, നീണ്ട കറുത്ത മുടി, മാൻപേട കണ്ണുകൾ, വടിവൊത്ത ശരീരം ഒട്ടും ചാടാത്ത വയർ എല്ലായിടത്തും ആവശ്യത്തിനുമാത്രം തുടിപ്പുകൾ അങ്ങനെ നാൻസി എന്ന 22 കാരി ചുവന്ന ചുരിദാറിൽ സുന്ദരിയായി നിൽക്കുന്നു.
തോമസ് അവളെ നോക്കി, മനസ്സിൽ പറഞ്ഞു, “ആ പെണ്ണ് എന്ത് സുന്ദരിയാണ് ഒരു മാലാഖ പോലെ ഇരിക്കുന്നു.” പക്ഷേ ആദ്യം സംസാരിക്കാൻ മടിച്ചു. പള്ളിപ്പെരുന്നാളിന്റെ തിരക്കിൽ, ഉന്തിലും തള്ളിലും പെട്ട്– നാൻസി ടീച്ചറിന്റെ കൈയിലെ ഐസ്ക്രീം താഴെ വീണു. തോമസ് അടുത്തുണ്ടായിരുന്നു, പെട്ടെന്ന് അവളോട് “സോറി, ഞാൻ പുതിയൊരെണ്ണം വാങ്ങിത്തരാം” എന്ന് പറഞ്ഞു. നാൻസി ചിരിച്ചു, “വേണ്ട, പക്ഷേ താങ്ക്യൂ”.
ആ ഒരു സംഭവം അവരുടെ ജീവിതത്തിലെ ഒരു തുടക്കം മാത്രമായിരുന്നു. പരസ്പരം കണ്ടതും കണ്ണുകൾ തമ്മിൽ ഉടക്കിയതും ആ പള്ളി പെരുന്നാളിന്റെ തിക്കിലും, തിരക്കിലും ഇടയിലായിരുന്നു. അങ്ങനെ ഞായറാഴ്ചകളിൽ നാൻസി പള്ളിയിൽ വരുമ്പോൾ തോമസ് അവളെ കാണുകയും അവസരങ്ങൾ തനിയെ ഉണ്ടാക്കി ഓരോ കൊച്ചു വർത്താനങ്ങൾ പറയുവാൻ തുടങ്ങി.
അങ്ങനെ സംസാരം തുടങ്ങി. തോമസ് തന്റെ ജോലിയെക്കുറിച്ച് പറഞ്ഞു, നാൻസി കോളേജിലെ കഥകൾ പങ്കുവെച്ചു. ആദ്യം നാൻസി ഒന്ന് മടിച്ചു, കാരണം തോമസ് കാണുവാൻ അത്ര നിറം ഉണ്ടായിരുന്നില്ല നാൻസിയുടെ മനസ്സിലെ സങ്കല്പ പുരുഷ ആയിരുന്നില്ല. വെളുത്ത നിറമുള്ള നാൻസിക്ക് നിറം കുറവുള്ളവരെ അത്ര താല്പര്യം ഉണ്ടായിരുന്നില്ല, നാട്ടുകാർ എന്ത് പറയുമെന്ന് ഭയം.