.
ലീന ഒരു ദിവസം നാൻസി മമ്മിയോട് പറഞ്ഞു.
“ആന്റി, ഞാൻ ഏജൻസിയിൽ ഒരു ചേട്ടനെ അറിയും. ജോണി അങ്കിൾ. ഒരു 60 വയസ്സ് അടുത്ത് പ്രായമുള്ള ഒരാളാണ്. മിലിട്ടറിയിൽ നിന്ന് റിട്ടയേർഡ്. ഇപ്പോ നഴ്സിങ് ചെയ്യുന്നു. വലിയ രോഗികളെ എടുത്ത് മാറ്റാൻ വയ്യാത്തവർക്ക് അദ്ദേഹത്തെ വിളിക്കും. 24 മണിക്കൂർ സ്റ്റേ ചെയ്യാൻ റെഡി ആണ്. നല്ല സ്വഭാവം. ഞാൻ സംസാരിച്ചിട്ടുണ്ട്.”
നാൻസി: “പുരുഷനോ? വീട്ടിൽ രാത്രി ഒരു ആണുങ്ങൾ… എനിക്ക് പേടിയാണ് ലീനേ…”
“ആന്റി, ജോണി അങ്കിൾ ശരിക്കും നല്ല മനുഷ്യനാ. മിലിട്ടറി ഡിസിപ്ലിൻ. ഒരു കുഴപ്പവും ആരോടും ഒരു ഉപദ്രവത്തിനും ഒരു വഴക്കിനും പോവുകയില്ല. അങ്കിൾ ഇപ്പൊ തനിച്ചാ, ഭാര്യ മരിച്ചു, മക്കൾ വിദേശത്ത്. അദ്ദേഹത്തിന് ഈ വീട്ടിൽ താമസിച്ചാൽ സൗകര്യവുമാണ്. ഞാൻ ഗ്യാരന്റി തരുന്നു.”
നാൻസി രാത്രി മുഴുവൻ ഉറങ്ങിയില്ല. തോമസിന്റെ അടുത്ത് ഇരുന്ന് കരഞ്ഞു.
“തോമസേ… ഞാൻ എന്ത് ചെയ്യും? അയാളെ ഒരു പുരുഷനെ പുരുഷനെ വീട്ടിൽ കൊണ്ടുവരണോ?”
തോമസ് ദുർബലമായി പുഞ്ചിരിച്ചു.
“നാൻസി… എന്റെ നാശത്തിന് നീയും നശിക്കരുത്. നിനക്ക് വിശ്രമം വേണം. ഞാൻ ഓകെ ആണ്. ആ മനുഷ്യൻ നല്ലവനാണെങ്കിൽ കൊണ്ടുവാ… നിന്റെ സങ്കടം എനിക്ക് സഹിക്കാൻ വയ്യ.”
അങ്ങനെ, ഒരാഴ്ച കഴിഞ്ഞ് ജോണി അങ്കിൾ വന്നു.
ഉയരം അഞ്ചടി പത്തിഞ്ച്. തലയിൽ അല്പം നരച്ച മുടി. ശരീരം ഇപ്പോഴും മിലിട്ടറി പോലെ തന്നെ ഉറപ്പുള്ളത്. കറുത്ത നിറം. മുഖത്ത് എപ്പോഴും ഒരു ശാന്തമായ ചിരി. കയ്യിൽ ഒരു ചെറിയ ബാഗും, ഒരു മുണ്ടും ഷർട്ടും.