“…കാർത്തിയും ദിയയും വളരെ സ്നേഹം ഉള്ളവർ ആണല്ലേ…” രാത്രി എന്റെ നെഞ്ചിൽ തലവച്ചു കിടന്നത്കൊണ്ട് ചാരു ചോദിച്ചു.
“… രണ്ടും പാവങ്ങള. ഒരു കുഴപ്പമേ ഉള്ളു എപ്പോ കണ്ടാലും കീരിയും പാമ്പിനെയും പോലെയാ. ഇന്ന് തന്നെ കണ്ടില്ലേ കാർത്തി ഒന്ന് പറഞ്ഞ അവൾ രണ്ട് പറയും. പക്ഷെ രണ്ട് പേർക്കും പരസ്പരം ജീവന…” ചരുവിന്റെ നെറുകയിൽ തലോടികൊണ്ട് ഞാൻ പറഞ്ഞു.
“… ഞാൻ അത് ചോദിക്കാൻ ഇരിക്കായിരുന്നു. പരസ്പരം കണ്ടാൽ തല്ലുകൂടുന്നവർ എങ്ങനെയാ സെറ്റ് ആയത്…”
“…അവരുടെ ലോവ്സ്റ്റോറി കോമഡിയ. അതിന്റെ ഇടയിലെ ബലിയാട് ഞാനും…” ചിരിയോടെ ഞാൻ ചരുവിനോട് പറഞ്ഞു.
“… എന്നാ പറയ് ആദി…” ആകാംഷയോടെ ചാരു തിരക്കി.
“…കോളേജിൽ വച്ച് രണ്ടും തമ്മിൽ കണ്ടാൽ അപ്പൊ ഒന്നും രണ്ടും പറഞ്ഞു അടിയാകും. ചിലപ്പോഴൊക്കെ ഇതിന്റെ ഇടയിൽ പെട്ട് പോകുന്നത് ഞാൻ ആണ്. അങ്ങനെ ഇരിക്കയാ കോളേജിൽ ടൂർ വന്നത്. ക്ലാസ്സിലെ ആക്റ്റീവും ചുറുചുറുക്കുമുള്ള പയ്യൻ ഞാൻ ആയോണ്ട് എല്ലാരുംകൂടി ടൂർ കോർഡിനേറ്ററായി എന്നെ പ്രഖ്യാപിച്ചു…” നമ്മുടെ ജയറാമേട്ടനെപോലെ ആറ്റിട്യൂട് ഇട്ട് പറഞ്ഞു.
“… അയ്യടാ ഒരു ചുറു ചുറുക്കുള്ള പയ്യൻ വന്നേക്കുന്നു. ചുമ്മാ തള്ളാതെ ആദി…”
“… എന്താടി നിനക്ക് ഒരു പുച്ഛം. എനിക്ക് ചുറുചുറുക്ക് ഉണ്ടോ ഇല്ലയോ എന്ന് കാൽ ശെരിയാവുമ്പോൾ കാണിച്ചുതരാം…” ചാരുവിനെ ഒന്നുകൂടി ചേർത്ത്പിടിച്ചു കഴുത്തിൽ ഉമ്മകൾ നൽകികൊണ്ട് ഞാൻ പറഞ്ഞു.
“…ആദി… ചുമ്മാതിരിക്ക്… എനിക്ക് ഇക്കിളി ആവുന്നു… ബാക്കി പറയ് ആദി…” എന്നെ സമാധാനിപ്പിച്ച് ബാക്കി കേൾക്കാനായി ചാരു കാതോർത്തു.