“…ഞാൻ ഇവനോട് പറഞ്ഞതാ രജിസ്റ്റർ മാരേജ് ചെയ്യാം എന്ന് അപ്പൊ അത് പറ്റില്ല…” പുച്ഛത്തോടെ ദിയ പറഞ്ഞു.
“…എന്തൊക്കെ പറഞ്ഞാലും ഇവളെ കഷ്ട്ടപ്പെട്ട് വളർത്തിയത് ഇവളുടെ വീട്ടുകാർ അല്ലെ. അപ്പൊ ഇവളുടെ കല്യാണത്തിനെ കുറിച്ച് അവർക്കും ചില സ്വപ്നങ്ങൾ കാണില്ലേ. വെറുതെ എന്തിനാ അതൊക്കെ ഞാൻ ആയിട്ട് തുലക്കുന്നെ…”
“… ആണോ എന്നാ വീട്ടുകാർ പറയുന്ന പയ്യനെ ഞാൻ കെട്ടാം. അപ്പൊ നിന്റെ ആഗ്രഹ പ്രകരം എന്റെ വീട്ടുകാരുടെ സ്വപ്നം നടക്കും അവർക്ക് സന്തോഷവും ആവും . എന്താ അത് മതിയോ …” ദിയ പറയുന്നത് കേട്ട് എനിക്കും ചാരുവിനും ചിരി അടക്കാൻ പറ്റിയില്ല.
“… നീ കുറച്ചു നാൾ കൂടി ക്ഷമിക്ക്. എന്നിട്ടും നിന്റെ അച്ഛൻ എതിരാണെങ്കിൽ നീ പറയുന്നപോലെ ചെയ്യാം…” തൊഴുകൈയോടെ കാർത്തി ദിയയെ നോക്കി പറഞ്ഞു.
“…ഞങ്ങളുടെ കാര്യം അവിടെ നിക്കട്ടെ നിങ്ങൾക്ക് എന്നാ അടുത്ത അപ്ഡേഷൻ…” ദിയ എന്താ ഉദ്ദേശിച്ചത് എന്ന് എനിക്കും ചരുവിനും മനസിലായില്ല.
“… മനസ്സിലായില്ലേ അത് തന്നെ …” ദിയ കൈകൊണ്ട് വയർ വീർക്കുന്ന പോലെ കാണിച്ചു.
“… ഓ അതാണോ. കാൽ ഒന്ന് ശെരിയാവട്ടെ നമുക്ക് പരിഹാരം ഉണ്ടാക്കാം അല്ലേടി…” ഞാൻ ചാരുവിനെ നോക്കി.
“… ഒന്ന് പോ ആദി…” നാണത്താൽ ചാരു പൂത്തുലഞ്ഞു.
അവർ അന്ന് വൈകുനേരം വരെ ഞങ്ങളോട് കൂടെ ചിലവഴിച്ചു. മുറിയിൽ തന്നെ അടഞ്ഞിരുന്ന എനിക്ക് ശെരിക്കും ഒരു ആശ്വാസം ആയിരുന്നു അവരുടെ വരവ്. ഉച്ചക്ക് ചോറും വൈകിട്ട് ചായയും കുടിച്ചാണ് രണ്ടും മടങ്ങിയത്. ചാരു പെട്ടെന്ന് തന്നെ അവരോട് മിങ്കിൾ ആയി.