“… അതൊന്നും വേണ്ട ഇത് കുറച്ചു കഴിയുമ്പോൾ മാറും. പക്ഷെ അതുവരെ വിശന്നിരിക്കണ്ടേ…” താടിക്ക് കൈയ്യും കൊടുത്ത് വിഷമത്തോടെ ചാരുവിനെ നോക്കി.
“… മോനെ ആദി കുട്ടാ നിന്റെ അടവ് ഒക്കെ എനിക്ക് മനസിലായി കേട്ടോ…” ഞാൻ വെളുക്കണേ ചിരിച്ചു.
ചാരു പോയി കൈകഴുകിവന്ന് എനിക്ക് ചോർ വാരി തരാൻ തുടങ്ങി ഞാൻ സ്നേഹത്തോടെയുള്ള ആ ഓരോ ഉരുളയും കഴിച്ചു. ഇടക്ക് അവളെയും നിർബന്ധിപ്പിച്ചു കഴിപ്പിക്കാൻ തുടങ്ങി. ആദ്യം എതിർപ്പ് പ്രകടിപ്പിചെങ്കിലും പിന്നെ അവളും കഴിച്ചു തുടങ്ങി. പുള്ളിക്കാരി പ്ലേറ്റ് അടുക്കളയിൽ പോയി കഴുകി വച്ചിട്ട് തിരിച്ചു എന്റെ അടുക്കൽ വന്നു.
“… ഇപ്പൊ എങ്ങനെ ഉണ്ട് കൈ ശരിയായോ…”
“… ആഹ് ഇപ്പൊ കുഴപ്പം ഇല്ല. ചിലപ്പോ രാത്രി വീണ്ടും ഇതുപോലെ ആവൻ സാധ്യത ഉണ്ട്…” കൈ ഒന്ന് കുടഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു.
“… അച്ചോടാ ഇനിയും ഇങ്ങനെ വരുവാണെങ്കിൽ നമുക്ക് ഡോക്ടറെ കാണിക്കാം കേട്ടോ…”
“…ഡോക്ടറെ ഒന്നും കാണിക്കണ്ട ഇതുപോലെ ഓരോ ഹെൽപ് ചെയ്ത് തന്നാൽ മതി…”
അതിനു ശേഷം എന്നും എനിക്ക് വാരി തരുന്നത് അവളാണ്. കൂട്ടത്തിൽ അവളെയും ഞാൻ കഴിപ്പിക്കും. ദിവസങ്ങൾ അങ്ങനെ ഇഴഞ്ഞു നീങ്ങി. ഫുൾ ടൈം ചരുവിന്റെ കൂടെ തന്നെയാ ചിലവഴിക്കുന്നെ. മുകളിലെ മുറി ആയത് കൊണ്ട് അച്ഛനും അമ്മയും അധികം ഇങ്ങോട്ട് കയറി വരാറില്ല. അതോ ഇനി സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവണ്ട എന്ന് കരുതി ആണോ ആവോ. ഈ ദിവസങ്ങളിൽ ചാരുവിനെ കൂടുതൽ അടുത്ത് അറിയാൻ പറ്റി അത് എനിക്ക് അവളോടുള്ള മതിപ്പും സ്നേഹവും കൂടിക്കൊണ്ട് ഇരുന്നു. എന്റെ എല്ലാ കുറുമ്പിനും കൂട്ട് നിൽക്കും. ഇപ്പോ എനിക്ക് ഒരു ലക്ഷ്യമേ ഉള്ളു ചരുവിന്റെ മുഖത്ത് എപ്പോഴും ആ പുഞ്ചിരി ഉണ്ടാവണം. ഭർത്താവ് എന്ന നിലക്ക് അത് എന്റെ കടമ അല്ലെ.