“…മോൾ എവിടെ പോയതാ അച്ഛ വന്നപ്പോ മോളെ ഇവിടെങ്ങും കണ്ടില്ലല്ലോ…”
“…അച്ചാചന്റെ കൂടെ പറമ്പിൽ പോയതാ. ഇത് കണ്ടോ തേനാ അച്ഛ കുടിച്ചോ…” കുഞ്ഞി കൈയിൽ പിടിച്ച വഴകൂമ്പിലെ തേൻ എന്റെ വായിലേക്ക് അവൾ നീട്ടി.
“… പിന്നെ അച്ഛക്ക് അറിയോ അമ്മ പറയാ അച്ഛക്ക് നമ്മളോട് സ്നേഹം ഇല്ലന്ന്…”
“… ആണോടി…” ഞാൻ ചാരുവിനെ തുറിച്ചു നോക്കി.
“… ഇവള് ചുമ്മാ കള്ളം പറയുന്നതാ…”
“… അച്ഛെ നമ്മുടെ കൂടെ വരാത്തോണ്ട അമ്മ അങ്ങനെ പറഞ്ഞെ…”
“… ആണോ മോൾക്ക് തോന്നുണ്ടോ അച്ഛക്ക് മോളോട് സ്നേഹം ഇല്ലന്ന്…”
“… എനിക്ക് അറിയാം അച്ഛക്ക് എന്നെ വല്യ ഇഷ്ട്ട…” അതും പറഞ്ഞ് അ കുഞ്ഞിപ്പല്ല് കാട്ടി ചിരിച്ചു.
“… മോൾ ഇന്ന് അമ്മമ്മയുടെ കൂടെ കിടന്നോട്ടോ. അച്ഛക്ക് സ്നേഹം ഉണ്ടോ ഇല്ലയൊന്ന് അമ്മക്ക് ഇന്ന് മനസ്സിലാവും…”
“…ചേ… എന്താ ആദി പിള്ളേർ ഇരിക്കുമ്പോഴാണോ ഇങ്ങനെ ഓക്കെ സംസാരിക്കുന്നെ…” എന്നെ ചെറുതായി തല്ലിക്കൊണ്ട് ചാരു ശാസിച്ചു.
“… മോൾ ഉള്ളത് കൊണ്ട് പണ്ടത്തെ പോലെ നിന്നെ സ്നേഹിക്കാൻ പറ്റണില്ല. കുറെ കാലം ആയില്ലെടി പ്ലീസ്. നീ എന്നാ പറയുന്നു…”
“… വഷളൻ എപ്പോഴും ഇതേയുള്ളൂ ചിന്ത…” ചാരു നാണത്തോടെ കുണുങ്ങി ചിരിക്കാൻ തുടങ്ങി.
പിന്നെ മോളുടെ കല്യാണത്തിനുപോയ വിശേഷം വിളമ്പൽ ആയിരുന്നു. ഞാനും ചാരുവും എല്ലാം അക്ഷമയോടെ കേട്ടിരുന്നു.
എനിക്ക് എത്ര ദേഷ്യവും സങ്കടവും വന്നാലും ഇവരോട് ഇങ്ങനെ ഇരിക്കുമ്പോൾ എല്ലാം മറക്കും. ഭൂമിയിൽ ഒരു സ്വർഗം ഉണ്ടങ്കിൽ അത് ഇവിടെയാണ് കുടുംബം.