“… വിട്. ഞാൻ ആരെയും മിസ്സ് ചെയ്തില്ല…” ജാട കുറക്കാതെതന്നെ ചാരുവിന്റെ കൈ തട്ടിമറ്റി.
“…ഞാൻ അങ്ങനെ അല്ലല്ലോ അറിഞ്ഞത്. ചിലർ എന്നെ കാണാതെ ഊണും ഉറക്കവും ഇല്ലാതെ നടക്കാണെന്നോ എപ്പോഴും ദേഷ്യം ആണെന്നോ അങ്ങനെയൊക്കെയാ ഞാൻ കേട്ടത്…” താടിക്ക് കൈയും കൊടുത്ത് ചിന്തിക്കും പോലെ ചാരു പറഞ്ഞു.
“… നിനക്ക് അറിയില്ലേ. നീ ഇല്ലാതെ എനിക്ക് പറ്റില്ലാന്ന് രണ്ട് ദിവസം തള്ളി നീക്കാൻ പെട്ടപാട് എനിക്കെ അറിയൂ…” അവസാനം എന്റെ അവസ്ഥ തുറന്നുകാട്ടി.
“… എങ്കിലെ കണക്കായിപ്പോയി. ഞാൻ വിളിച്ചത് അല്ലെ കൂടെ വരാൻ. കല്യാണത്തിന് വന്നവർ എല്ലാരും ചോദിച്ചു കെട്ടിയോൻ എവിടെ കെട്ടിയോൻ എവിടെന്നു…”
“…ഞാനും വരാൻ ഇരുന്നത് അല്ലെ അപ്പോഴല്ലേ ഓഫീസിൽ അർജന്റ് വർക്ക് വന്നത്…” പിന്നെ ഒന്നും പറയാതെ ചാരു എന്റെ നെഞ്ചിൽ തലവെച്ചു ചാരി ഇരുന്നു.
“…ഞാനും രണ്ടു ദിവസം ഉറങ്ങീട്ടില്ല. ആദിയുടെ ചൂട് പറ്റാതെ ഇപ്പൊ ഉറങ്ങാൻ പറ്റാത്ത അവസ്ഥയ…” ഞാൻ അവളെ അമർത്തി പുൽകി.
“… അച്ഛെ…” വിളിക്കേട്ട് ഞാനും ചാരുവും ഒരുപേലെ തിരിഞ്ഞു നോക്കി അങ്ങും ഇങ്ങും മുളച്ച കുഞ്ഞിപ്പല്ലുമായി ഞങ്ങളെ നോക്കി ചിരിക്ക എന്റെ ചാരു എനിക്ക് നൽകിയ സ്നേഹ സമ്മാനം.
“…അച്ഛേട മോൾ വാ…” അത് കേൾക്കേണ്ട താമസം എന്റെ പുന്നാര മോൾ ഓടി ഞങ്ങടെ മുന്നിൽ വന്നു.
“… ഞാൻ എന്ന് ഇരിക്കാൻ വന്നാലും അമ്മയാണല്ലോ അച്ഛെട മടിയിൽ…” കുഞ്ഞി കണ്ണും നനച്ചു പരാതിപ്പെട്ടി തുറന്നു.
“… അമ്മ പാവം അല്ലെ ഇത്തവണ അമ്മ ഇരിക്കട്ടെ അതുത്ത തവണ മോളെ ഇരുത്താട്ടോ. ഇപ്പൊ എന്റെ മോൾ വാ…” എന്റെ മടിയിൽ ചരിഞ്ഞിരിക്കുന്ന ചാരുവിന്റെ മടിയിലായി എന്റെ പൊന്നിനെ ഇരുത്തി.