മംഗല്യധാരണം 11 [Nishinoya] [Climax]

Posted by

“… മോനെ ഈ സമയത്ത് തന്നെ പോണോ നാളെ രാവിലെ പോയാൽ പോരെ…” വൈകുന്നേരം കാറിലേക്ക് വസ്ത്രങ്ങൾ അടങ്ങിയ ബാഗ് വയ്ക്കവേ അമ്മ ചോദിച്ചു.

“… രാവിലെ പോയാൽ അവിടെ എത്തുമ്പോൾ വൈകിട്ട് ആവും പിന്നെ സ്ഥലങ്ങൾ ഒന്നും കാണാൻ പറ്റില്ല. അതല്ലേ അമ്മേ ഇപ്പൊ ഇറങ്ങുന്നേ…”

“… എന്നാലും…”

“… നീ മിണ്ടാതിരിക്ക്. അവൻ കൊച്ചു കുട്ടിയൊന്നും അല്ലല്ലോ എല്ലാം അവൻ നോക്കി ചെയ്തോളും. ടാ മോനെ ഉറക്കം വരുന്നെങ്കിൽ വണ്ടി ഒതുക്കി ഉറങ്ങിക്കോണം കേട്ടല്ലോ…” അച്ഛന്റെ സാരോപദേഷത്തിന് ഞാൻ പുഞ്ചിരിച്ചു കാട്ടി.

അച്ഛൻ എപ്പോഴും ഇങ്ങനെയാ എല്ലാ കാര്യത്തിനും എന്നെ സപ്പോർട്ട് ചെയ്യും. അല്ലങ്കിലും എന്റെ സൂപ്പർ ഹീറോ എനിക്ക് വേണ്ടിയല്ലേ നിലകൊള്ളുന്നത്. എല്ലാരോടും യത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി.

“… ഇനി പറയ് എങ്ങോട്ടാ നമ്മൾ പോണത്…” ആകാംഷയോടെ ചാരു തിരക്കി.

“… മൂന്നാർ…”

“… അയ്യേ മൂന്നാറോ…”

“… എന്താടി മൂന്നാർ എന്ന് കേട്ടപ്പോ നിനക്ക് ഒരു പുച്ഛം…”

“… മൂന്നാർ ഞാൻ സ്കൂളിൽ നിന്നും കോളേജിൽ നിന്നും എല്ലാം ടൂർ പോയിട്ടുള്ളതാ…”

“… അത് കൂട്ടുകാരുടെ കൂടെ പോയത് ഇപ്പൊ പോണത് കെട്ടിയോന്റെ കൂടെ അല്ലെ…”

“… അയ്യടാ കെട്ടിയോന്റെ കൂടെ പോയേച്ചാലും മതി. സ്ഥലങ്ങൾ കാണാൻ തന്നെയാണോ പോണത് എന്ന് ദൈവത്തിന് അറിയാം…”

“…ഞാൻ ഇതുവരെ കാണാത്ത സ്ഥലങ്ങൾ കാണാനാ പോണേ. കുറച്ചു കാടും കാട്ടരുവിയുമൊക്കെ മനം നിറയെ കാണണം…”

അത് ഏത് കാട് എന്ന് ചിന്തിക്കായിരുന്നു ചാരു. എന്റെ കളിയാക്കിയുള്ള ചിരി കണ്ടപ്പോ പുള്ളികാരിക്ക് പിടികിട്ടി. വഷളൻ എന്നും പറഞ്ഞു എന്നെ തല്ലാൻ തുടങ്ങി. ഇടക്ക് ചാരു എന്നോട് പറഞ്ഞിട്ടുണ്ട് അവൾക്ക് നൈറ്റ്‌ റൈഡ് പോവാൻ വല്യ ഇഷ്ട്ടാണെന്ന് അതുകൂടി കണക്കിലെടുത്താണ് ഞാൻ ഈ സാഹസത്തിന് മുതിർന്നത്. രാത്രി വാഹനങ്ങൾ കുറവായത് കാരണം നല്ല സ്പീഡിൽ ചവുട്ടി വിട്ടു. ഇടക്ക് നിർത്തി ആഹാരവും കഴിച്ച് പിന്നെയും യാത്രയായി. ഞാൻ ഉറങ്ങാതിരിക്കാൻ റോഡിലെ ഓരോ കാഴ്ചകളെ പറ്റി എന്നോട് വാ തോരാതെ സംസാരിച്ചോണ്ട് ഇരുന്നു. ഞാൻ അതിനെല്ലാം ഉത്തരവും നൽകി യാത്ര തുടർന്ന്. കുറച്ചു നേരം കഴിഞ്ഞപ്പോ പുള്ളികാരിയുടെ സൗണ്ട് ഒന്നും കേൾക്കാൻ ഇല്ല. കക്ഷി നല്ല ഉറക്കംപിടിച്ചു. ഞാൻ ഉണർത്താൻ ഒന്നും മുതിർന്നില്ല പാട്ടും കേട്ട് പറപ്പിച്ചുവിട്ടു. ഒരു 2മണി 3മണി വാക്കിൽ അടിമാലിയിൽ എത്തി വണ്ടി പാർക്ക്‌ ചെയ്ത് ഉറങ്ങാം എന്ന് കരുതിയപ്പോ അടുത്ത്‌ ഒരാൾ തണുത്ത്‌ വിറക്കുന്നു പിന്നിൽ നിന്നും ഒരു പുതപ്പെടുത്ത് മൂടി കൊടുത്ത് ഞാനും വണ്ടിയിൽ കിടന്നുറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *