“… എന്നാടാ നീ കമ്പനിയിൽ ജോയിൻ ചെയ്യുന്നത്…” രാത്രി അത്താഴം കഴിക്കവേ അച്ഛൻ ചോദിച്ചു.
“… ഞാനും ചാരുവും ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ട് അത് കഴിഞ്ഞ് ജോയിൻ ചെയ്യാം എന്നാ ആലോചിക്കുന്നേ…”
“…അതൊന്നും വേണ്ട. കാൽ ഇപ്പൊ ശെരിയായതേ ഉള്ളു അപ്പോഴേക്കും ഊര് തെണ്ടാൻ ഇറങ്ങാണോ…” ആവലാതിയോടെ അമ്മ എതിർത്തു.
“…അമ്മേ കുറെ നാൾ ആയില്ലേ ഞാൻ ഈ വീട്ടിൽ തന്നെ ചടഞ്ഞുകൂടി ഇരിക്കുന്നെ അപ്പൊ പുറത്തേക്ക് ഓക്കെ ഒന്ന് പോയിട്ട് വരാം…”
“… മോനെ ആദി ഹണിമൂൺ പോണം എങ്കിൽ അത് നേരെ അങ്ങ് പറഞ്ഞാൽ പോരെ എന്തിനാടാ ഇങ്ങനെ ഉരുണ്ട് കളിക്കണേ…” അച്ഛന്റെ ചോദ്യത്തിന് ഞാൻ പല്ലിളിച്ചു കാണിച്ചു.
“… നിങ്ങൾ പോയിട്ട് വാ പിള്ളേരെ…” അച്ഛൻ ഫുൾ സപ്പോർട്ട് തന്നത് കൊണ്ട് അമ്മക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു.
“… ചേച്ചി all the best…” അമ്മു ചാരുവിനെ നോക്കി 👍 കാണിച്ചു.
ആഹാരം കഴിച്ച് ഞാൻ മുറിയിലെ കട്ടിലിൽ കിടന്ന് ട്രിപ്പ് പ്ലാൻ ചെയ്‌യായിരുന്നു. അപ്പോഴിതാ പിറുപിറുത്തോണ്ട് റൂമിലെ വാതിലും അടച്ചു ചാരു വന്നു. വന്നതും മുഖം തരാതെ എനിക്ക് എതിരെ തിരിഞ്ഞു കിടന്നു. കാര്യം എന്താന്ന് മനസിലായില്ല. ഫോൺ മാറ്റി വച്ച് ചരുവിന്റെ പിന്നിലൂടെ കെട്ടിപിടിച്ച് പിൻകഴുത്തിൽ ഉമ്മ നൽകി.
“… എന്താ എന്റെ പൊന്നിന് പറ്റിയെ…” ചാരുവിനെ ഞാൻ കൊഞ്ചിച്ചു.
“… വിട് എനിക്ക് ഒന്നും പറ്റിയില്ല…” എന്റെ കൈ തട്ടിമാറ്റാൻ നോക്കി.
“… അത് അല്ലല്ലോ എന്തോ പ്രശ്നം ഉണ്ട് അല്ലാതെ ഇങ്ങനെ മുഖം വീർപ്പിച്ചു കിടക്കില്ല…” ചൂണ്ടു വിരൽ കൊണ്ട് ചാരുവിന്റെ വയറിൽ ചിത്രപണി നടത്തികൊണ്ടിരുന്നു.