“… വേദന തോന്നുന്നുണ്ടോ…” പ്ലാസ്റ്റർ അഴിച്ച് കഴിഞ്ഞ് ഡോക്ടർ ചോദിച്ചു.
“… ഇല്ല ഡോക്ടർ…” ഞാൻ കാൽ തിരിച്ചും മറിച്ചും അനക്കി നോക്കി
“…രണ്ട് ദിവസം നടക്കാൻ ചെറിയൊരു ബുദ്ധിമുട്ട് കാണും പതിയെ അത് മാറിക്കോളും…”
“… Thank you doctor…” ഡോക്ടർ ഒരു പുഞ്ചിരി നൽകി അടുത്ത ആളുടെ അടുത്തേക്ക് പോയി.
“…അപ്പൊ ഇനി ഒരു മടങ്ങി വരവ് ഇല്ല അല്ലെ…” ആര്യ ചോദിച്ചു.
“… ഉണ്ടാവാൻ സാധ്യത ഇല്ല. ഇനി ഇവൾ എന്റെ എല്ല് എങ്ങാനും ഓടിച്ചാൽ വരാം…” ചാരുവിനെ നോക്കി ഞാൻ പറഞ്ഞു. അപ്പൊ തന്നെ അവളുടെ കൈയിൽ നിന്നും ചെറിയൊരു തല്ലും കിട്ടി. ഇതെല്ലാം കണ്ട് ആര്യ കുണുങ്ങി ചിരിച്ചു.
“… എന്തായാലും വീട്ടിൽ ഇരുന്ന് തടിച്ചു. കാൽ ഒടിഞ്ഞു വന്നപ്പോ ഇത്രക്ക് തടി ഇല്ലായിരുന്നു…” എന്നെ മൊത്തത്തിൽ ഒന്ന് നോക്കി ആര്യ പറഞ്ഞു.
“… എല്ലാം ഇവളുടെ പണിയ എപ്പോഴും എന്തെങ്കിലും കഴിക്കാൻ തന്നുകൊണ്ട് ഇരിക്കും. ഇനി വീട്ടിൽ നല്ല പണിയുള്ളതാ തടിയൊക്കെ തനിയെ കുറഞ്ഞോളും അല്ലേടി…” അത് കേട്ടതും ചരുവിന്റെ കവിൾ എല്ലാം ചുമന്നു തുടുത്തു.
“… എന്നാൽ നിങ്ങൾ ഇറങ്ങിക്കോ എനിക്ക് ഡ്യൂട്ടി ഉണ്ട്…” ഞങ്ങളെ യാത്രയാക്കി ആര്യ ഡ്യൂട്ടിക്ക് പോയി.
വീട്ടിൽ എത്തി എല്ലാരോടും കാര്യങ്ങൾ എല്ലാം പറഞ്ഞു. എന്റെ കാൽ ശെരിയായതിൽ എല്ലാർക്കും വല്യ സന്തോഷമായി. അത്യാവശ്യം നടക്കാൻ പറ്റില്ലെങ്കിലും ചരുവിന്റെ തോളിൽ താങ്ങി തന്നെയാ എന്റെ സഞ്ചാരം അത് ഒരു പ്രേത്യേക സുഖ. ഇടക്ക് ഓരോ കുറുമ്പ് കാണിച്ചു അവളെ ദേഷ്യം പിടിപ്പിക്കും രണ്ട് ഉമ്മ കൊടുക്കുമ്പോൾ ദേഷ്യം ഓക്കെ അലിഞ്ഞ് ഇല്ലാതാവും. കാലൊടിഞ്ഞു കിടന്ന കുറച്ചു ദിവസം കൊണ്ട് ചാരുവിനെ നന്നായി മനസ്സിലാക്കാൻ പറ്റി. പാവം ഞാനെന്നു പറഞ്ഞ ജീവന ഈ കുറുമ്പും ദേഷ്യവും ഓക്കെ എന്നോടെ കണിക്കോളും. എനിക്കും ഇതൊക്കെ വല്യ ഇഷ്ട്ട.