“…എന്ന ചേച്ചി എന്റെ ഒപ്പം കിടക്ക്. വെറുതെ എന്തിനാ തറയിൽ കിടക്കണേ…” അമ്മു തിരക്കി.
“… നിന്റെ ചേട്ടൻ മുകളിൽ ഒറ്റക്ക് അല്ലെ ഞാൻ നിന്റെ ഒപ്പം കിടന്നാൽ രാത്രി വല്ല അത്യാവശ്യത്തിനു അവിടെ ആരാ…”
“…ഈ പാവം കൊച്ചിനെ വെറുതെ ബുദ്ധിമുട്ടിക്കാൻ ആയിട്ട് അവനോട് നൂറുവട്ടം പറഞ്ഞതാ അമ്മുവിന്റെ മുറിയിൽ കിടക്കാൻ അപ്പൊ അവന് അതിന് വയ്യ…” അമ്മ പിറുപിറുത്തു.
“…നിക്ക് മോളെ ഞാൻ ഇപ്പൊ എടുത്ത് തരാം…”
“… അയ്യോ അമ്മ കഴിച്ചോ. പായ എവിടെ ഇരിക്കുന്നു എന്ന് പറഞ്ഞാൽ മതി ഞാൻ എടുത്തോളാം…” പാതിയിൽ കഴിപ്പ് നിർത്തി എഴുനേൽക്കാൻ തുനിഞ്ഞ അമ്മയെ തടഞ്ഞു.
അമ്മ പറഞ്ഞ പ്രകാരം അമ്മയുടെ മുറിയിൽ ഇരുന്ന പായും തലയണയും എടുത്ത് മുറിയിലേക്ക് പോയി. വാതിൽ തുറന്നപ്പോ ആദി ഉറക്കം ആയി. പാവം ക്ഷീണം കാണും. കൊണ്ടുവന്ന പായ തട്ടികുടഞ്ഞു നിലത്ത് വിരിച്ചു.
“…എന്താ നീ കാണിക്കുന്നേ…” പായ കുടയുന്ന സൗണ്ട്കേട്ട് ആദി ഉണർന്ന് എന്നോട് ചോദിച്ചു.
“…താഴെ കിടക്കാൻ പായ വിരിക്കുകയാ…”
“… മാറി കിടക്കാൻ എനിക്ക് പകർച്ചവ്യാധി ഒന്നും ഇല്ല. ഇങ്ങനെ മാറി കിടക്കാൻ ആയിരുന്നെങ്കിൽ അ ഹോസ്പിറ്റലിൽ തന്നെ കിടന്നാൽ മതിയായിരുന്നല്ലോ😡…”
“… ആദിക്ക് കാൽ വയ്യാതിരിക്കയല്ലേ രാത്രി എന്റെ കാലോ മറ്റോ തട്ടി ഒരു ബുദ്ധിമുട്ട് ഉണ്ടാവേണ്ട എന്ന് കരുതിയ താഴെ കിടക്കാം എന്ന് വച്ചേ…”
“…നീ ഒപ്പം കിടന്ന് വല്ലതും ഉണ്ടാവുന്നെങ്കിൽ ഞാൻ അങ്ങ് സഹിച്ചു…”
“… എന്റെ പൊന്നോ ഇതിന്റെ പേരിൽ ഇനി ഒരു പ്രശ്നം ഉണ്ടാക്കണ്ട. ഞാൻ താഴെ കിടക്കുന്നില്ല പോരെ…”