കേട്ടതും എന്റെ ഉള്ളിൽ ഒരു പിടച്ചിൽ ആയിരുന്നു. സന്തോഷവും ആഹ്ലാതാവും കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാതായി പോയി. പിന്നെ നമ്മൾ വിടൊ ചരിവിനെ കുറച്ചു വാ തോരാതെ പൊക്കി പറഞ്ഞോണ്ട് ഇരുന്നു. അവസാനം അവൾ തന്നെ മതിയെന്ന് പറഞ്ഞ് നിർത്തിച്ചു. കവിളിൽ ഒരു ഉമ്മയും തന്ന് അമ്പലത്തിലേക്ക് പോയി. പിന്നെ ഒരു കാത്തിരുപ്പായിരുന്നു ചാരു അമ്പലത്തിൽ നിന്നും മടങ്ങി വരുന്നതും നോക്കി. മുറിയിൽ ഇരുന്ന് ആകെ മുഷിപ്പ് തോന്നിയത് കൊണ്ട് കൊന്തി കൊന്തി എങ്ങനെയോ ബാൽക്കണിയിലെ കസേരയിൽ പോയി ഇരുന്നു. രാത്രി ആയപ്പോഴേക്കും അമ്പലത്തിൽ നിന്നും ചാരു നേരെ വന്നെന്റെ മടിയിൽ ഇരുന്നു. എന്റെ കാലിൽ അധികം ബലം കൊടുക്കാതെ കസേരയുടെ കൈപിടിയിലൂടെ കാലിട്ട് ചരിഞ്ഞിരുന്നു.
“… ഇങ്ങോട്ട് എങ്ങനെ എത്തി. ഞാൻ മുറി മുഴുവൻ നോക്കിയായിരുന്നു കണ്ടില്ല…” വാഴയിലയിൽ നിന്നും നെറ്റിയിൽ ചന്ദനം തൊടുവിക്കേ അവൾ പറഞ്ഞു.
“…നീ ഇല്ലാതെ അവിടെ ഇരിക്കാൻ തോന്നിയില്ല. പിന്നെ ഇങ്ങോട്ട് പോന്നു…”
“… ഞാൻ പറഞ്ഞിട്ടില്ലേ ഒറ്റക്ക് ഇങ്ങനെ ഇറങ്ങി കേറി നടക്കരുത് എന്ന്…” കൊച്ചു പിള്ളേരെ ശാസിക്കുന്ന പോലെ എന്നെ വഴക്ക് പറഞ്ഞു.
“…അതൊക്കെ പോട്ടെ. ദൈവങ്ങളോട് എന്താ പ്രാർഥിച്ചേ…”
“… അതോ എന്റെ കള്ള കണ്ണന്റെ കാൽ എത്രയും പെട്ടെന്ന് ശെരിയാവണേന്ന്. പിന്നെ ആദിയുടെ പേരിൽ പായസവും നേർന്നു ദാ കഴിക്ക്…”
വളരെ ആവേശത്തോടെ കൈയ്യിലെ വട്ടയില പൊതി തുറന്ന് അതിലെ പായസം എനിക്ക് ഊട്ടാൻ തുടങ്ങി. ഞാനും ആസ്വദിച്ചു കഴിച്ചു. കഴിച്ചു കഴിഞ്ഞതും അവളുടെ വിരലുകളിൽ പറ്റിപിടിച്ചിരുന്ന പായസതരികൾ ഓരോന്നായി ഊമ്പി വലിച്ചു.