മംഗല്യധാരണം 11 [Nishinoya] [Climax]

Posted by

“… നിനക്ക് എങ്ങനെ മനസിലായി…” അറിയാനുള്ള ആകാംശയിൽ ഞാൻ ചോദിച്ചു.

“… കാൽ ഉളുക്കിയെന്ന് പറഞ്ഞ് ഹിൽ സ്റ്റേഷനിൽ വരാതിരുന്നത് അവളുടെ കൂടെ ഇരിക്കാൻ അല്ലേടാ തെണ്ടി. പിന്നെ രണ്ടും കൂടി കണ്ണും കണ്ണും നോക്കി പ്രേമിക്കുന്നത് മനസിലാക്കാതിരിക്കാൻ ഞാൻ പൊട്ടൻ ഒന്നും അല്ല…”

“… ദൈവമേ ഇവന് എല്ലാം മനസ്സിലായോ…” ഞാൻ ആലോചിച്ചു.

“… അവളോട് ഇതേ പറ്റി ചോദിച്ചപ്പോ ചുമ്മാ ഉരുണ്ട് കളിക്ക. ഏത് വരെ പോകും എന്ന് നോക്കായിരുന്നു. അർജുൻ അവളെ പ്രൊപ്പോസ് ചെയ്ത കാര്യം നിന്നോട് പറഞ്ഞപ്പോഴും നിനക്ക് മാറ്റം ഒന്നും ഇല്ല. അതിൽ അവൾക്ക് നല്ല വിഷമം ഉണ്ടായിരുന്നു. ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ എന്ന് കരുതിയ ഇന്നലെ ഞാൻ അവരെക്കുറിച്ചു പറഞ്ഞ് നിന്നെ ഇരികേറ്റിയത് എന്തായാലും അത് വർക്ക്‌ഔട്ട്‌ ആയി…”

“… എടാ നായിന്റെ മോനെ ഇത്രയൊക്കെ നീ ആണോ ചെയ്തത്😮. എന്തായാലും താങ്ക്സ് അളിയാ…”

ഈ സമയം കൊണ്ട് ആദിക്ക് അറിയാവുന്നത് അവൻ ചരുവിനോട് പറഞ്ഞു കാണും നമുക്ക് വർത്തമാനകാലത്തേക്ക് വരാം.

“… അന്ന് അവൻ ബാറിൽ കിടന്ന് കരഞ്ഞത് ഓർക്കുമ്പോൾ ഇപ്പോഴും എനിക്ക് ചിരി വരും…” ചരുവിനോട് അത് പറഞ്ഞ് ചിരിക്കാൻ തുടങ്ങി.

“…അയ്യടാ അധികം ചിരിക്ക ഒന്നും വേണ്ട. കാർത്തിയും ചില കരച്ചിൽ കഥകൾ എന്നോട് പറഞ്ഞിട്ടുണ്ട്…” ചാരു എന്നെ നോക്കി ആക്കിയ ചിരി ചിരിച്ചു.

“… അവൻ അത് നിന്നോട് പറഞ്ഞോ…” അതിനവൾ അതെന്ന് തലയാട്ടി. പട്ടി ഒറ്റികൊടുത്തു.

“… എന്തായാലും രണ്ടും നല്ല കമ്പനിയാ അല്ലെ…”ഞാൻ അതെന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *