“…ഞാൻ മദ്യപിച്ചത് ആദി ആണോ നിന്നോട് പറഞ്ഞത്…” ഞാൻ എന്റെ സംശയം ചോദിച്ചു.
“… ഇന്നലെ ബാറിൽ പോയി നിന്റെ ഫസ്റ്റ് കരച്ചിലിൽ തന്നെ അവൻ എനിക്ക് ഫോൺ ചെയ്തു. അവിടെ മെഴുകിയത് മുഴുവൻ ലൈവ് ആയിട്ട് ഞാൻ കേട്ടു…”
“… ചെറ്റ ഉള്ള വില കളഞ്ഞല്ലോ…”
“… സിഗ്മ മയിലിന് കരയാൻ ഓക്കെ അറിയോ…” അവൾ എന്നെ കളിയാക്കികൊണ്ടിരുന്നു.
“… അത് പിന്നെ അർജുൻ നിന്നെ ഇഷ്ടമാണെന്നു പറഞ്ഞപ്പോ എന്റെ കൈയിൽ നിന്നും പോയി അതാ…”
“… അത് എന്തായാലും നന്നായി. ഇല്ലങ്കിൽ ഇപ്പോഴും എല്ലാം ഉള്ളിലൊതുക്കി നടന്നേനെ…”
“… അല്ല അപ്പൊ അർജുനോട് എന്നാ പറയും…”
“… അവനോട് ഞാൻ രാവിലെ തന്നെ സംസാരിച്ചു എന്നിട്ട നിന്റെ അടുത്തേക്ക് വന്നത്. ഞാൻ അത്രയും ഷോ നടത്തിയിട്ടും നീ ഇഷ്ട്ടാണെന്ന് ഒരു വാക്കുപോലും പറഞ്ഞില്ലല്ലോ ദുഷ്ടൻ…”
“… അത് പിന്നെ എത്രതവണ ഞാൻ പറയാതെ പറഞ്ഞു നിന്നെ ഇഷ്ട്ടാണെന്ന്. പിന്നെന്തിനാ വീണ്ടും വീണ്ടും പറയുന്നേ…”
വൈകുനേരം വരെ ഞങ്ങൾ ഓരോന്ന് പറഞ്ഞ് അവിടെ ഇരുന്നു. ഉച്ചക്ക് അവൾക്ക് ഫുഡും വൈകിട്ട് ഐസ്ക്രീം ഓക്കെ വാങ്ങി കൊടുത്തു. എങ്ങനെ എന്റെ സ്നേഹം പ്രകടിപ്പിക്കണം എന്നൊരു ആക്രാന്തം ആയിരുന്നു. വൈകിട്ട് അവളെ കോളേജിൽ ആക്കി ആദിക്ക് ഒപ്പം വീട്ടിലേക്ക് തിരിച്ചു.
“… താങ്ക്സ് അളിയാ…” ബൈക്കിന്റെ പിന്നിൽ നിന്നും ഞാൻ അവനോട് പറഞ്ഞു.
“… എന്തിനാടാ. ടൂർ കഴിഞ്ഞപ്പോ തന്നെ എനിക്ക് മനസിലായി നിന്റെ മനസ്സിൽ അവൾ കയറി പറ്റിയെന്നു. നിന്നോട് ചോദിച്ചാൽ അത് സമ്മതിക്കില്ലല്ലോ…”