“… എടി ഇപ്പോഴും അവനു കാര്യം മനസിലായിട്ടില്ല…” ആദി അവളുടെ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു.
“…ഇനി മേലാൽ കുടിച്ചുപോകരുത്. പിന്നെ ഈ സിഗ്മ കളിയൊക്കെ നിർത്തി പഠിച്ചു ജോലി വാങ്ങി എന്നെ കെട്ടിക്കോണം കേട്ടല്ലോ…”
എന്താ നടക്കുന്നത് എന്ന് മനസ്സിലാവാതെ കിളിയും പാറി നിൽക്കാണ് ഞാൻ. അവൾ പറഞ്ഞത് പ്രോസസ്സ് ആയി വരാൻ ഇച്ചിരി സമയം എടുത്തു. സംഭവം മനസ്സിലായതും എനിക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല. ആ ഒരു എക്‌സൈറ്റിൽ ദിയയെ എടുത്ത് രണ്ട് റൗണ്ട് കറക്കി.
“… എടാ നിർത്തട താഴെ ഇറക്കട പട്ടി. എല്ലാരും നോക്കുന്നു…” ചുറ്റിനും നോക്കി അവൾ പറഞ്ഞു. ഞാൻ അവളെ താഴെ ഇറക്കി.
“…ഇന്ന് ഇനി രണ്ടും ക്ലാസ്സിൽ കേറും എന്ന് തോന്നുന്നില്ല. ഞാൻ ക്ലാസ്സിൽ പോവാ ഇതാ ബൈക്കിന്റെ കീ എവിടാന്ന് വെച്ച പൊയ്ക്കോ വൈകിട്ട് എന്നെ വിളിക്കാൻ വന്നാൽ മതി…” ആദി ബൈക്കിന്റെ കീ എനിക്ക് നേരെ എറിഞ്ഞ ശേഷം അവൻ ക്ലാസ്സിലേക്ക് പോയി.
“…എങ്ങോട്ടാ ഇപ്പൊ പോവാ…” കൈയിൽ ബൈക്കിന്റെ ചാവിയും പിടിച്ചു ഞാൻ അവളോട് ചോദിച്ചു.
“…എനിക്ക് അറിയില്ല എങ്ങോട്ട് വേണമെങ്കിലും പോവാം…”
ഞാൻ അവളെയും കൂട്ടി ബൈക്കിന്റെ അരികിലേക്ക് നീങ്ങി. ആദ്യമായി ഒരു പെണ്ണ് ബൈക്കിന് പിന്നിൽ കേറുന്നത് അതും വയറിലൂടെ കെട്ടിപിടിച് മുതുകിൽ തല ചായ്ച്ച കിടക്ക. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ് എനിക്ക് ഉണ്ടായേ. ആ ഒരു സന്തോഷത്തിൽ ദൂരങ്ങൾ താണ്ടുന്നത് ഞാൻ അറിഞ്ഞില്ല. അവസാനം ആൾ ഒഴിഞ്ഞ ഒരു പാർക്കിൽ എത്തി. മരത്തിനു ചുവട്ടിലെ തണലിൽ ഞങ്ങൾ ഇരുന്നു. അവൾ എന്റെ തോളിൽ ചാരി എന്നോട് ചേർന്നിരുന്നു.