“… ഇത് എന്ത് പറ്റി സിഗ്മ മെയിൽ കരയുന്നോ. ചുമ്മാ ഇരുന്ന് മോങ്ങാതെ കാര്യം പറയടാ…”
“… പോയടാ എല്ലാം പോയി. ദിയ അവൾ അവനോട് ഇഷ്ടമാണെന്ന് പറയാൻ പോവാ…”
“… അതിന് നിനക്ക് എന്താടാ മൈരേ …” മനസ്സിലാവാതെ ആദി ചോദിച്ചു.
“… എനിക്ക് എന്താ കുഴപ്പം അല്ലെ. എനിക്ക് ഇഷ്ട്ട അവളെ. ഇഷ്ട്ടം എന്ന് പറഞ്ഞാൽ ഒരുപാട് ഇഷ്ട്ട…” ഞാൻ ഓരോ പെഗായി ആകാത്താക്കികൊണ്ടിരുന്നു .
“… നമ്മൾ ടൂർ പോയ സമയത്ത് അവൾക്ക് വയ്യാതിരുന്നപ്പോ ഞാൻ അല്ലേടാ അവളെ നോക്കിയേ. അവളെ എന്തോരം കെയർ ചെയ്തു. ഞാൻ കരുതി അതെല്ലാം അവൾക്ക് മനസിലായികാണും എന്ന് എവിടെ…”
“…നീ അല്ലേടാ പറഞ്ഞെ ഇഷ്ട്ടം തോന്നിയ അത് തുറന്ന് പറയണം എന്ന്. എന്നിട്ട് നീ അവളോട് പറഞ്ഞോ…”
“… ഇനി പറഞ്ഞിട്ട് എന്തിനാടാ എല്ലാം കൈവിട്ട് പോയില്ലേ…”
“… ഒന്നും പോയിട്ടില്ല. നീ പോയി അങ്ങ് പറഞ്ഞെച്ച മതി…”
“… വേണ്ടടാ. നീ പറഞ്ഞ പോലെ അവർ തമ്മിൽ നല്ല മാച്ച് ആണ്. ഒരാൾ പാട്ടുകാരി അടുത്തയാൾ ഗിത്താറിസ്റ്റ് അതിന്റെ ഇടയിലേക്ക് ഞാൻ ഇല്ല…” എന്നാലും ഉള്ള് നീറി പുകയുന്നുണ്ടായിരുന്നു.
ബോധം ഇല്ലാതെ പിച്ചും പേയും പറഞ്ഞോണ്ടിരുന്ന എന്നെ ആദി എങ്ങനെയൊക്കെയോ വീട്ടിൽ എത്തിച്ചു. പിറ്റേന്ന് രാവിലെ കോളേജിൽ വരുന്നില്ല എന്ന് പറഞ്ഞ എന്നെ ആദി വീട്ടിൽ വന്ന് കുത്തിപ്പൊക്കി കൊണ്ട് പോയി. വഴിയിൽ ഉടനീളം എന്നോട് അവൻ ഒന്നും മിണ്ടിയില്ല ഞാനും മിണ്ടിയില്ല. ക്ലാസ്സ്‌മുറിയിൽ ദിയയെ കണ്ടെങ്കിലും കാണാത്തപോലെ ഞാൻ ഇരുന്നു. ഇന്റർബെല്ലിന് കോളേജ് ഗ്രൗണ്ടിൽ ഇരുന്ന എന്റെയും ആദിയുടെയും അടുത്തേക്ക് ദിയ വന്നു.