“… നല്ല ഡാൻസ് ആയിരുന്നല്ലോ…”
“… ഇപ്പോഴല്ലേ എൻജോയ് ചെയ്യാൻ പാറ്റൊളു അപ്പൊ അത് മാക്സിമം ഉപയോഗിക്കണം…”
“… ഇതാ വെള്ളം കുടിക്ക്…” അവളുടെ കൈയിൽ ഇരുന്ന ബോട്ടിലിൽ നിന്നും വെള്ളം കുടിച്ചു അടുത്ത റൗണ്ട് ഡാൻസിനായി ഞാൻ ഇറങ്ങി ഇത്തവണ അവളെയും എന്റൊപ്പം കൂട്ടി.
പാട്ടും കൂത്തൊക്കെ ആയി വെളുപ്പിനാണ് തിരിച്ചു കോളേജിൽ എത്തിയത്. നേരെ എഴുനേറ്റ് നിൽക്കാൻ പറ്റാത്തവിധം എല്ലാരും അവശനായി. പിന്നെ ശനിയും ഞായറും കഴിഞ്ഞാണ് കോളേജിൽ പോയത്. ഇപ്പൊ പണ്ടത്തെ പോലെ എനിക്ക് ദിയയെ കളിയാക്കാനോ അടിപിടി കൂടാനോ കഴിയുന്നില്ല. തക്കം കിട്ടുമ്പോഴെല്ലാം കണ്ണുകൾ കൊണ്ട് ഞങ്ങൾ കഥകൾ കൈമാറി അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം വൈകിട്ട് ഞാനും ആദിയും ഗ്രൗണ്ടിൽ ഇരിക്കുമ്പോൾ ദിയ ഞങ്ങൾക്ക് അരികിലേക്ക് വന്നു.
“… എന്താടി നിനക്ക് വീട്ടിൽ ഒന്നും പോണ്ടേ…” ആദി അവളോട് തിരക്കി.
“… എടാ ഒരു കാര്യം പറയാൻ വന്നതാ…” ടെൻഷനോടെ അവൾ അവൾ പറഞ്ഞു.
“… എടാ നമ്മുടെ അർജുൻ ഇല്ലേ അവൻ എന്നെ പ്രൊപോസൽ ചെയ്തു…” അത് കേട്ടപ്പോ ഉള്ളിൽ എവിടെയോ ഒരു വേദന പോലെ.
“… ഇതിനാണോ നീ ഇത്ര ടെൻഷൻ അടിച്ചത്. ആണുങ്ങൾ ആവുമ്പോൾ പെൺപിള്ളേരോട് ഇഷ്ട്ടം തോന്നും അത് തുറന്ന് പറഞ്ഞെന്നും വരും അതിന് പേടിക്കാൻ ഒന്നും ഇല്ല. എന്നിട്ട് നീ എന്ത് പറഞ്ഞു…”
“… നാളെ പറയാം എന്നാ പറഞ്ഞെ. എന്നാലും എനിക്ക് ഒരു ടെൻഷൻ ഞാൻ ഇപ്പൊ എന്താ അവനോട് പറയാ…”
“… പേടിക്കാൻ ഒന്നും ഇല്ല നിനക്ക് ഇഷ്ട്ടം ആണെങ്കിൽ ആണെന്ന് പറയ് ബാക്കി നമുക്ക് വരുന്നിടത്തു വച്ച് കാണാം. അല്ലേടാ…” ആദി എന്റെ അഭിപ്രായം തേടി.