മംഗല്യധാരണം 11 [Nishinoya] [Climax]

Posted by

“…ഞാൻ ഇപ്പൊ വാങ്ങണം എന്ന് വിചാരിച്ചതെ ഉള്ളു. കാർത്തിക് എങ്ങനെ അറിയാം എനിക്ക് ചോളം ഇഷ്ടമാണെന്നു…” അതിന് ഞാൻ ഒന്ന് പുഞ്ചിരിച്ചു.

“… എടാ ദുഷ്ട ഞാൻ ഒരു ഐസ്ക്രീം വാങ്ങി തരാൻ പറഞ്ഞപ്പോ നിന്റെ കൈയിൽ പൈസ ഇല്ല അല്ലെ. ഇത് വാങ്ങാൻ എവിടന്നാട പൈസ…” ആദി ഞങ്ങൾക്ക് അരികിലേക്ക് വന്ന് ദിയയുടെ കൈയിൽ ഇരുന്ന ചോളം വാങ്ങിക്കൊണ്ടു ചോദിച്ചു.

“… ഈ തണുപ്പത്ത് ആണോടാ ഐസ്ക്രീം കെറ്റുന്നത്…”ഞാനും വിട്ടു കൊടുത്തില്ല.

“… നീ ഹിൽ സ്റ്റേഷനിലേക്ക് വരുന്നില്ലേ…”

“… ഇല്ലടാ കാലിൽ ഉളുക്ക് വീണെന്ന് തോന്നുന്നു. നീ പോയിട്ട് വാ…” പാതി ചോളവും ഓടിച്ചെടുത്ത് ആദി ബാക്കി പയ്യന്മാരുടെ കൂടെ ഹിൽ സ്റ്റേഷനിലേക്ക് ഓടി

“…കാലിന് എന്താ പറ്റിയെ…” ആദി പോയതും ദിയ ചോദിച്ചു.

“…ഇപ്പൊ നടന്നു വന്നപ്പോ ഉളുക്കിയതാ…”

“… വേദന ഉണ്ടോ..? ഏത് കാല ഉളുക്കിയത്…”

“…വേദന ഒന്നും ഇല്ല. ഇടത്തെ കാല ഉളുക്കിയത്…” പക്ഷെ പിടിച്ചത് വലത്തേ കാലിൽ ആയി പോയി അത് കണ്ടതും ദിയ ആക്കിയ ചിരി ചിരിച്ചു.

“… പറഞ്ഞത് മാറി പോയതാ. സത്യമായിട്ടും കാൽ ഉളുക്കിയിട്ട പോവാത്തേ 😁…”

“… ഉവ്വ് ഉവ്വ മനസിലായി. വാ നമുക്ക് അവിടെ പോയി ഇരിക്കാം…” ബാക്കി ചോളവും കഴിച്ച് ഞങ്ങൾ ഒഴിഞ്ഞൊരിടത്ത് ഇരുന്നു.

വൈകുനേരത്തോടെ തിരിച്ചു നാട്ടിലേക്ക് യാത്ര തിരിച്ചു. സ്മോക്കും ഫുൾ ലൈറ്റ് ഓൺ ആക്കി ഡാൻസ് തന്നായിരുന്നു എല്ലാരും. സത്യം പറഞ്ഞാൽ എല്ലാരും വേറെ ലെവൽ. കുറെ കഴിഞ്ഞപ്പോ ഓരോരുത്തരായി ഓരോ സീറ്റ്‌ പിടിച്ചു തുടങ്ങി. ഞാൻ എവിടെ ഇരിക്കും എന്ന് ചുറ്റിലും നോക്കിയപ്പോ ദിയ എന്നെ അവളുടെ അടുത്തേക്ക് വിളിച്ചു. ഞാനും അവിടെ പോയി ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *