“… എനിക്ക് കഴിക്കാൻ വേണ്ട വിശപ്പില്ല…”
“… മരുന്ന് കഴിക്കാനുള്ളത് അല്ലെ എന്തെങ്കിലും കഴിക്ക്…” എന്റെ നിർബദ്ധതിന് വഴങ്ങി അവൾ ഫുഡ് കഴിക്കാൻ തുടങ്ങി. ഞങ്ങൾക്ക് ഇടയിൽ മൗനം തളം കെട്ടി കിടന്നു.
“… പാട്ട് നന്നായിരുന്നു…” മൗനം ഭേദിച്ച് ഞാൻ പറഞ്ഞു.
“… താങ്ക്സ്…”
“… സാധാരണ നീ love song പാടത്തത് ആണല്ലോ. ഇന്ന് എന്ത് പറ്റി…”
“… എന്തോ പാടാൻ തോന്നി…” പ്ലേറ്റിൽ വിരൽ കൊണ്ട് ചിത്രം വരച്ചു അവൾ പറഞ്ഞു.
“… രണ്ടും എന്നെ വിളിക്കാതെ കഴിക്കാണല്ലേ…” ഒരു പ്ലേറ്റിൽ ഫുഡുമായി ആദി നമുക്ക് അരികിൽ വന്നിരുന്നു.
“… അയ്യോ നിന്റെ കാര്യം മറന്നട…” വിഷമത്തോടെ ദിയ പറഞ്ഞു.
“… മറക്കും മറക്കും. സുഖമില്ലാത്ത നിനക്ക് ആരാ ചിക്കൻ തന്നത്…” അത് പറഞ്ഞ് അവളുടെ പ്ലേറ്റിലെ ചിക്കൻ ആദി കൈക്കലാക്കി അതിന്റ പേരിൽ രണ്ടും തല്ലുകൂടി കഴിച്ചു. അവസാനം എല്ലാരും ഡാൻസ് കളിയൊക്കെ കഴിഞ്ഞു കിടക്കാനായി പോയി. പിറ്റേന്ന് ദിയ ഫുൾ ഓൺ ആയി ബസിൽ ഡാൻസും പാട്ടൊക്കെ ആയി ഒരേ പൊളി വൈബ്. തലേ ദിവസം ഞാൻ ഇല്ലാത്തത് കൊണ്ട് ഇന്ന് പയ്യന്മാർ ഫുൾ ടൈം എന്റെ കൂടെ തന്നായിരുന്നു. അത്കൊണ്ട് ദിയയുടെ അടുത്തേക്ക് പോകാനെ കഴിഞ്ഞില്ല. പിറ്റേന്ന് ഓരോ സ്ഥലങ്ങളിൽ കറങ്ങി നടക്കുന്നതിന്റെ ഇടക്ക് ദിയ ഒറ്റക്ക് നിക്കുന്നത് കണ്ടു. അടുത്തുള്ള കടയിൽ നിന്നും തീയിൽ പൊള്ളിച്ച ചോളവും വാങ്ങി അവൾക്ക് അരികിലേക്ക് പോയി.
“… എന്താ ഒറ്റക്ക് നിക്കുന്നത്…”
“… ഏയ്യ് ഒന്നുമില്ല. അവളുമാർ ആ മല കയറാൻ പോയി എനിക്ക് പോകാൻ ഒരു മടി അതുകൊണ്ട് ഇവിടെ നിക്കാം എന്ന് കരുതി…” എന്റെ കൈയിൽ ഇരുന്ന ചോളം അവൾക്ക് നേരെ നീട്ടി.