രാത്രി ഞാൻ ഒരു ബ്ലൂ ജീൻസും യെല്ലോ ഹുടിയുമാണ് ഇട്ടത്. ഞങ്ങൾ നേരെ ക്യാമ്പ് ഫയർ നടക്കുന്ന ഇടത്തേക്ക് പോയി. രാവിലെ വരാൻ കഴിയാത്ത എന്റെ അവസ്ഥയെ കുറിച്ച് എല്ലാരുടെയും പരിതാപവും ദുഃഖവും അറിയിച്ചു. പുല്ല് കേട്ട് കേട്ട് മനുഷ്യന്റെ ഉള്ള മൂഡ് പോയി. ഇതിന്റെ ഇടക്കാണ് കൂട്ടുകാരികളുടെ കൂടെ ദിയ വരുന്നത് കണ്ടത്. ലോക സിനിമയിലെ കല്യാണിയുടെ വൈറ്റ് ഡ്രസ്സ് ഇല്ലേ ഏകദേശം അതുപോലുള്ള വെള്ള വസ്ത്രം. ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് പോലെതന്നെ എന്റെ കിളി എല്ലാം പോയി. ദൈവമേ ഇവൾക്ക് ഇത്രയും സൗന്ദര്യം ഉണ്ടായിരുന്നോ. ഞാൻ വാ തുറന്ന് അവളെ നോക്കി നിന്നു. ഓരോരുത്തരായി അവളുടെ സുഖ വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. എന്നാൽ അവർക്ക് മറുപടി കൊടുക്കുമ്പോഴും ആ കണ്ണുകൾ ആരെയോ പരതി നടന്നു. അവസാനം ആ മിഴികൾ എന്നിൽ വന്ന് പതിച്ചു. അതെ സമയം ആ ചുണ്ടിൽ ഒരു പുഞ്ചിരി തിളങ്ങി ഞാനും ചിരിച്ചു.
എല്ലാരും ക്യാമ്പ് ഫയറിനു ചുറ്റും വട്ടത്തിൽ ഇരുന്ന് കഥകളും പാട്ടുകളും പാടി സന്തോഷം പങ്കിട്ടു ഞാനും ദിയയും ക്ലോക്ക് സമയം 12:20 ആ പൊസിഷനിലാണ് ഇരുന്നത്. ഞാൻ ആണെങ്കിൽ തീ ജ്വാലയിൽ മിന്നി തിളങ്ങുന്ന ദിയയെ തന്നെ നോക്കി ഇരുന്നു. എനിക്ക് ചുറ്റിനും നടക്കുന്നത് എന്താണെന്ന് പോലും തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇടക്ക് അവൾ എന്നെ നോക്കുമ്പോൾ ഞാൻ നോട്ടം മാറ്റും ഈ ഒളിച്ചു കളി തുടർന്നുകൊണ്ടിരുന്നു. ഓരോരുത്തരായി അവരുടെ കാല പ്രകടനം കാഴ്ചവെച്ചു. അവസാനം ദിയയുടെ അവസരം വന്നെത്തി. കോളേജിൽ അത്യാവശ്യം അവൾ നന്നായി പാടും. ഇന്ന് വയ്യാത്തത് കൊണ്ട് പാട്ടിൽ നിന്നും ഒഴിഞ്ഞു മാറാൻ നോക്കി. എന്നാൽ എല്ലാരുടെയും നിർബദ്ധത്തിന് വഴങ്ങി അവസാനം പാടാം എന്ന് സമ്മതിച്ചു. അവളുടെ പാട്ടിനു ഈണം നൽകാൻ ഞങ്ങൾക്കിടയിലെ കലാകാരനും ഗിത്താറിസ്റ്റ് ആയ അർജുൻ തായാർ ആയി. പുലിവാൽ കല്യാണം സിനിമയിലെ ഏതാനും വരികളാണ് അവൾ പാടിയത്.