എന്താ ഇപ്പൊ ഉണ്ടായേ. അവളുടെ കണ്ണുകളിലെ ആകർഷണം. എനിക്ക് എന്താ പറ്റിയെ ആലോചിച്ചിട്ട് ഒരു പിടിയും ഇല്ല. കോഫിയുമായി തിരിച്ച് അവളുടെ മുറിയിലേക്ക് പോയി. എന്തോ അവളുടെ മുഖത്തേക്ക് നോക്കാൻ പറ്റുന്നില്ല. മുമ്പ് എങ്ങും ഇല്ലാത്ത ഒരു ഫീൽ. കോഫി കുടിക്കഴിഞ്ഞു അവൾ എന്തൊക്കെയോ പറയുന്നുണ്ട് എനിക്ക് ഒന്നിലും ശ്രെദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നില്ല വല്ലാതെ വീർപ്പുമുട്ടുന്ന പോലെ. അവൾ കുളിക്കാൻ പോയതും ഉള്ള ജീവനുംകൊണ്ട് എന്റെ മുറിയിലേക്ക് ഓടി. പിന്നെ ഞാൻ എന്റെ മുറിയിൽ തന്നെ ഇരുന്നു ആദി തിരിച്ചു വന്നപ്പോഴാണ് ഞാൻ ഓക്കെ ആയത്.
“… രോഗിയെ നോക്കാൻ ഏൽപ്പിച്ചിട്ട് നീ ഇവിടെ അട ഇരിക്കുവാണോ… ”
“… ഇല്ലടാ ഇപ്പൊ ഇങ്ങോട്ട് വന്നതേ ഉള്ളു. ഇത്രയും നേരം ഞാൻ അവിടെയ ഇരുന്നേ…”
“… ഞാൻ അവളെ കണ്ടായിരുന്നു ഇപ്പൊ കുഴപ്പം ഒന്നും ഇല്ലെന്ന പറഞ്ഞെ. മോൻ വേഗം റെഡി ആവൻ നോക്ക് ക്യാമ്പ് ഫയർ ഉള്ളതാ…”
“… മം എങ്ങനെ ഉണ്ടായിരുന്നടാ ട്രിപ്പ്…”
“…കൂടെ ഉള്ളവർ എല്ലാരും എൻജോയ് ചെയ്തടാ നിങ്ങൾ രണ്ടു ഇല്ലാത്തോണ്ട് എനിക്ക് ആകെ ബോർ ആയിരുന്നു. ഇവിടെ റേഞ്ച് ഇല്ലാത്ത കാരണം നിങ്ങളെ വിളിക്കാനും പറ്റിയില്ല. രണ്ടും തല്ലുകൂടി ചത്തോ എന്ന് അറിയില്ലല്ലോ…”
“…ഒന്ന് പോടാ ഞങ്ങൾ എന്താ കൊച്ചു പിള്ളേർ ആണോ അടി ഉണ്ടാക്കികൊണ്ട് ഇരിക്കാൻ…”
“…കൊച്ചു പിള്ളേരെക്കാൾ കഷ്ട്ട രണ്ടിന്റെയും കാര്യം ഞാൻ കാണുന്നത് അല്ലെ. രാവിലെ എൻജോയ് ചെയ്യാൻ പറ്റിയില്ല രാത്രി നമുക്ക് തകർക്കണം. ദിയയും വരാം എന്ന് പറഞ്ഞിട്ടുണ്ട് പൊളിക്കാം…”