“…നീ എഴുനേറ്റ് ഫ്രഷ് ആവും. ഞാൻ റിസപ്ഷനിൽ പോയി ഫുഡ് എന്തൊക്കെ ഉണ്ടെന്ന് നോക്കിയിട്ട് വരാം…”
ദിയയെ അവിടെ ആക്കി ഞാൻ റിസപ്ഷനിൽ പോയി ഫുഡ് ഓർഡർ ചെയ്ത് അവിടെ വെയിറ്റ് ചെയ്തു. അവൾക്ക് ഫ്രഷ് അവൻ സമയം കൊടുക്കണമല്ലോ. ഫുഡ് കിട്ടിയതും അതുമായി അവളുടെ മുറിയിൽ എത്തി. പിന്നെ അവൾക്ക് ഫുഡ് വിളമ്പിക്കൊടുത്ത് ഞാനും കഴിച്ചു. ഉച്ച വരെ ഞങ്ങൾ ഓരോ കാര്യങ്ങൾ സംസാരിച്ചോണ്ട് ഇരുന്നു. എന്ത് പറ്റിയെന്നു അറിയില്ല ഇന്നത്തെ ദിവസം ഞങ്ങൾ അടി ഉണ്ടാക്കിയതെയില്ല. രണ്ടുപേരും കാര്യമായി തന്നെ സംസാരിച്ചു. ഉച്ചക്ക് ചോർ കഴിച്ചു കഴിഞ്ഞപ്പോ ദിയക്ക് ചെറിയ തലവേദന എടുക്കുന്നു എന്ന് പറഞ്ഞു. ഞാൻ അവൾക്ക് പാരസെറ്റമോൾ നൽകി. അത് കഴിച്ചു ദിയ ഉറങ്ങനായി കിടന്നു. അവിടെ ഉണ്ടായിരുന്ന ഒരു ബുക്ക് വായിച്ചു കസേരയിൽ ഇരുന്ന് ഞാൻ ഉറങ്ങിപ്പോയി. കൊക്കയിലേക്ക് വീഴുന്ന സ്വപ്നം കണ്ടാണ് ഉറക്കം എഴുന്നേറ്റത്. കട്ടിലിലേക്ക് നോക്കിയപ്പോ കഴുത്തറ്റം പുതപ്പും മൂടി ദിയ ഇപ്പോഴും ഉറക്കത്തിൽ തന്നെ.
ജനൽ വഴി അടിക്കുന്ന പൊൻകിരണങ്ങളിൽ അവൾ കൂടുതൽ സുന്ദരിയായി തോന്നി. ഞാൻ ആ അഴകിൽ ലയിച്ചിരുന്നുപോയി. കുറച്ചു നേരം കഴിഞ്ഞപ്പോ അവൾ കണ്ണുതുറന്നു എന്നെ നോക്കി. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി. എന്തോ എനിക്ക് ആ കണ്ണിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല. ഞങ്ങൾ എത്രനേരം കണ്ണും കണ്ണും നോക്കി ഇരുന്നെന്ന് ഒരു പിടിയും ഇല്ല. ഇടക്ക് ഞെട്ടി ഞാൻ സോബോധത്തിലേക്ക് വന്നു കൂടെ അവളും.
“… ഞാൻ… ഞാൻ… കോഫി എടുത്തിട്ടു വരാം…” വിക്കി വിക്കി എങ്ങനെയോ പറഞ്ഞൊപ്പിച്ചു മുറിക്ക് പുറത്തേക്ക് പോയി.