മംഗല്യധാരണം 11 [Nishinoya] [Climax]

Posted by

“…നിന്നോട് ഉടക്ക് ഉണ്ടായി ഇരുന്ന സമയം ആയത്കൊണ്ട്. എല്ലാത്തിൽ നിന്നും റിലീഫ് കിട്ടാൻ ആ യാത്ര സഹായിക്കും എന്ന് കരുതി. പിന്നെ ഉത്തരവാദിത്തം കൂടുമ്പോൾ പലതും മറക്കാൻ കഴിയോലോ…” അറിയാതെ ഞാൻ പഴയ കയ്പ്പേറിയ ഓർമകളിലേക്ക് സഞ്ചരിച്ചു. അത് മനസ്സിലാക്കിയ ചാരു കവിളിൽ ചുംബനം നൽകി എന്നെ തിരികെ കൊണ്ടുവന്നു.

ആദിക്ക് അറിയാവുന്നത് അവൻ ചരുവിനോട് പറയട്ടെ. ഇത് കാർത്തിയുടെയും ദിയയുടേയും കഥ അല്ലെ അപ്പൊ നിങ്ങളോട് അവർ പറയുന്നത് അല്ലെ അതിന്റെ ശെരി 😉.

ട്രിപ്പിന്റെ ചുമതല ആദിക്ക് ആയത് കൊണ്ട് അവൻ നല്ല തിരക്കിലായിരുന്നു. അവന്റെ ആവശ്യങ്ങൾക്ക് കട്ടക്ക് ഞാനും കൂടെ കൂടെ. ഉച്ചയോടെ ഞങ്ങൾ പുറപ്പെട്ടു. പാട്ടും ഡാൻസുമായി എല്ലാരും നല്ല ആവേശത്തിലായിരുന്നു. കുറെ ദൂരം കഴിഞ്ഞപ്പോ ദിയ ശർദ്ധിച്ചു ആകെ സീൻ. ടാബ്ലറ്റ് കൊടുത്ത് ഒരുവിധം പുള്ളി ഓക്കെ ആയി. രാത്രിയോടെ ഞങ്ങൾ അവിടെ എത്തി ഒരു ഹോട്ടലിൽ സ്റ്റേ അടിച്ചു. പിറ്റേന്ന് രാവിലെ അവിടെ മുഴുവൻ കറങ്ങാൻ ആയിരുന്നു പ്ലാൻ.

“… എന്താടാ ഒരു ടെൻഷൻ…” രാവിലെ പുറത്ത് പോയി വന്ന ആദിയുടെ ഇരുപ്പ് കണ്ട് ഞാൻ ചോദിച്ചു.

“… എടാ ഒരു പണി കിട്ടി. ദിയക്ക് സുഖം ഇല്ലടാ. ഇന്നലെ ഫുൾ ശർദിച്ചത്കൊണ്ട് അവൾ ആകെ ടൈഡ് ആണ്. ഈ അവസ്ഥയിൽ അവളെയും കൊണ്ട് പോവാനും പറ്റില്ല…”

“… എന്ത് ചെയ്യാനാ നിന്റെ പ്ലാൻ…” ഞാൻ ചോദിച്ചു.

“…അവളെ ഇവിടെ ഒറ്റക്ക് ആക്കി പോവാനും പറ്റില്ല. കൂടെ ആരെയെങ്കിലും നിർത്താം എന്ന് വച്ചാൽ നമുക്ക് ആരെയും നിർബന്ധിക്കാൻ പറ്റില്ലല്ലോടാ അവരും ഒരുപാട് ആശിച്ചല്ല ടൂറിനു വന്നത്. അതാ എന്ത് ചെയ്യും എന്ന് ആലോചിക്കുന്നേ…”

Leave a Reply

Your email address will not be published. Required fields are marked *