അലിയുന്ന പാതിവ്രത്യം 3 [ഏകലവ്യൻ]

Posted by

“ഇല്ല..”

“ചിലപ്പോൾ വൈകുമായിരിക്കും. നീ കിടന്നോ..”

പ്രസാദിന്റെ ഭയമായിരുന്നു സംസാരിച്ചത്. അശ്വതിക്കും ഒരു വല്ലായ്മ തോന്നി.

“അയാൾ വന്നിട്ട് വിളിച്ചാലോ..?”

“മ്മ്.. അപ്പോ പോകാം..”

പ്രസാദിന്റെ സംസാരത്തിൽ ഏട്ടനും നിവർതികേട് തോന്നുന്നുണ്ടെന്ന് മനസിലാകുമ്പോൾ അവൾക്ക് നല്ല സങ്കടം വന്നു. പക്ഷെ മറുപടിയൊന്നും പറയാൻ കഴിഞ്ഞില്ല. ഒന്നും ചോദിക്കാനും.

അവളവന്റെ അടുത്തേക്ക് വന്ന് അരികിലിരുന്നു.

“ഏട്ടാ.. എന്നെയോർത്ത് സങ്കടം തോന്നുന്നുണ്ടോ..?”

“തോന്നാതിരിക്കുമോ..? പക്ഷെ നീ.. നീ പറഞ്ഞത് പോലെ നമ്മൾ നിസ്സഹായരല്ലേ..കണ്ടില്ലെന്ന് നടിക്കാം..”

നെഞ്ചുരുകുന്ന വിഷമത്തോടെയുള്ള അവന്റെ വാക്കുകൾ മനസിലാക്കാൻ അവൾക്ക് നിമിഷങ്ങൾ വേണ്ടി വന്നില്ല. വിതുമ്പൽ വന്നു മുഖത്ത്.

“അച്ചൂ.. ഞാനൊരു കാര്യം ചോദിക്കട്ടെ..? എന്നോട് മറച്ചു വെക്കേണ്ടതില്ല..ഈ സാഹചര്യങ്ങൾക്കൊക്കെ ഒരേയൊരു കാരണം ഞാൻ മാത്രമാണ്. ശിക്ഷ പോലെയാണ് ഞാനിപ്പോ ഇവിടെ കഴിയുന്നത്.”

“എന്താ ഏട്ടാ..?”

“ഉച്ചക്ക് നിങ്ങൾ എന്തോ സംസാരിച്ചില്ലേ..?!

മൗനമായിരുന്നു അവളുടെ മറുപടി. ആ മൗനത്തിൽ ഒരു പാട് കാര്യങ്ങൾ ഒളിക്കുന്നുണ്ടെന്ന് അവന് തോന്നി.

“അച്ചൂ.. പറയ്..”

അവളുടെ വിരലുകൾ കോർത്തു പിടിച്ചു കൊണ്ടാണ് ചോദിച്ചത്.

“അത്..ഏട്ടാ..”

“മ്മ്..”

“ഭക്ഷണം കൊണ്ട് വരുന്നതിനു മുൻപ് അയാൾ അടുക്കളയിൽ വന്നു.”

“എന്നിട്ട്..?”

“എന്നെ…”

“പറയ്..”

“എന്നെ കെട്ടിപിടിച്ചു..”

അതീവ കുറ്റബോധത്തോടെ അവൾ പറഞ്ഞു നിർത്തി. ആ വാക്കുകൾ അവന് ഒരു ഷോക്ക് തന്നെയായിരുന്നു. ഒന്നും മിണ്ടാതെ നിൽക്കുന്ന ഭർത്താവിനെ നോക്കി അവളുടെ കണ്ണുകളിൽ വെള്ളം പൊടിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *