അഖിൽ : ദാ നോക്കിക്കോ
അഖിൽ പതിയെ മൗസിൽ കൈ വച്ച് എന്തോ ചെയ്യാൻ ഒരുങ്ങി അടുത്ത നിമിഷം ശ്രുതി അഖിലിന്റെ കൈ തട്ടി മാറ്റി ശേഷം വീണ്ടും അവനെ തുറിച്ചു നോക്കി
അഖിൽ : എടി ഇങ്ങനെ അല്ല ചെയ്യേണ്ടേ… അവിടെ സേവ് ചെയ്യ് എന്നിട്ട് വേണം f3 കൊടുക്കാൻ… നോട്ടം കണ്ടില്ലേ…
ഇത് കേട്ട ശ്രുതി അഖിലിനെ ഒന്നു കൂടി നോക്കിയ ശേഷം വർക്ക് ചെയ്‌തു
ക്ലാസ്സിനു ശേഷം
അഖിൽ : അതെ ഇങ്ങനെ മിണ്ടാതെ നടന്നെന്നുകരുതി സോറി പറയും എന്നൊന്നും കരുതണ്ട നിനക്ക് വേണമെങ്കിൽ മിണ്ടിയാൽ മതി
എന്നാൽ ശ്രുതി ഒന്നും മിണ്ടാതെ മുന്നോട്ട് തന്നെ നടന്നു
അഖിൽ : എന്നാൽ ശരി ഞാൻ പോകുവാ നീ എന്തോ ചെയ്യ്
ഇത്രയും പറഞ്ഞു അഖിൽ വേഗത്തിൽ നടന്നു പോയി
കുറച്ച് സമയത്തിനു ശേഷം റോഡിൽ
റോണി : കോപ്പ് ആ ശ്രുതി എല്ലാം കുളമാക്കി
അജ്മൽ : പോ മൈരേ അവൻ എന്നെ ഇടിച്ചു സൂപ്പാക്കിയേനെ… എല്ലാം നോക്കിക്കോളാം എന്ന് പറഞ്ഞിട്ട് നോക്കിക്കൊണ്ട് നിന്നേക്കുന്നു
റോണി : അതിനവൻ തല്ലിയില്ലല്ലോ തല്ലിയെങ്കിലല്ലേ ഇടപെടാൻ പറ്റു
രോഹിത്ത് : തല്ലിയെങ്കിൽ നീ പിന്നെ ഉണ്ടാക്കിയേനെ… അജ്മലേ… അരുണേ ഇവൻ നമുക്ക് കൂടി നല്ലത് വാങ്ങി തരും കെട്ടോ…
അജ്മൽ : കോപ്പ് ദാ അവൻ വരുന്നുണ്ട്… ക്ലാസ്സിൽ വച്ച് തരാൻ പറ്റാത്തത് കൊണ്ട് ഇവിടെയിട്ട് തല്ലാനായിരിക്കും
അങ്ങോട്ടേക്ക് നടന്നു വരുന്ന അഖിലിനെ കണ്ട അജ്മൽ പറഞ്ഞു
അരുൺ : ഓടിയാലോ അളിയാ…
റോണി : എന്തിന് നീയൊക്കെ പേടിക്കാതെ നിൽക്ക്
അഖിൽ പതിയെ അവരുടെ അടുത്തേക്ക് എത്തി
അഖിൽ : എന്തൊക്കെയുണ്ട് രോഹിത്തെ