💞ആയിരം കണ്ണുമായി 8 [Fang leng]

Posted by

ശ്രുതി : ഇപ്പോഴും അങ്ങനെ തന്നെയാണോ

അഖിൽ : എങ്ങനെ തന്നെയാണോന്ന്

ശ്രുതി : ഞാൻ നിന്നോട് മിണ്ടണ്ട എന്ന് തന്നെയാണോ

അഖിൽ : അത്…

ശ്രുതി : പറയ്….എന്താ ബുദ്ധിമുട്ട്

അഖിൽ : എന്ത് ബുദ്ധിമുട്ട്… അങ്ങനെ തന്നെയാ നീ മിണ്ടണ്ടാ അതാ എനിക്കും നിനക്കും നല്ലത്

ശ്രുതി : ശെരി… ദാ ഇപ്പോൾ മുതൽ ഞാൻ നിന്നോട് മിണ്ടത്തില്ല… നീ മിണ്ടാൻ പറയുന്നത് വരെ ഒരു വാക്ക് പോലും നിന്നോട് സംസാരിക്കുകയുമില്ല…

അഖിൽ : ശെരി വലിയ ഉപകാരം

ശ്രുതി : ഇനി എങ്ങാൻ ഞാൻ നിന്നോട് മിണ്ടണമെങ്കിൽ നീ നിന്റെ വായകൊണ്ട് എന്നോട് സോറി ശ്രുതി എന്നോട് മിണ്ട് എന്ന് പറയണം

അഖിൽ : സോറി അല്ലെ കാത്തിരുന്നോ…

അപ്പോഴേക്കും ഇന്റർവൽ കഴിഞ്ഞു കുട്ടികൾ ക്ലാസ്സിലേക്ക് തിരികെ എത്താൻ തുടങ്ങി അഖിൽ അവിടെ നിന്നും എഴുനേറ്റ് തന്റെ സീറ്റിൽ ചെന്നിരുന്നു

വൈകുന്നേരം കോളേജ് ടൈമിന് ശേഷം അസാപ്പ് ക്ലാസ്സ്‌

കൊടുത്ത വർക്ക്‌ ചെയ്തു തീർത്ത ശേഷം അഖിൽ അടുത്തായി ഇരുന്ന് വർക്ക്‌ ചെയ്യുന്ന ശ്രുതിയെ നോക്കിയിരുന്നു

“ശ്രുതി ഇതുവരെ കഴിഞ്ഞില്ലേ ”

ശ്രുതി : ദാ ഇപ്പോൾ കഴിയും മിസ്സ്‌….( ഹോ ദൈവമേ…)

ശ്രുതി ശക്തിയിൽ കീകളിൽ പ്രെസ്സ് ചെയ്യാൻ തുടങ്ങി

അഖിൽ : അത് കുത്തിപ്പൊട്ടിക്കുവോ

ഇത് കേട്ട ശ്രുതി അഖിലിനെ ഒന്ന് ചിറഞ്ഞു നോക്കിയ ശേഷം വീണ്ടും കീബോഡിൽ കുത്താൻ തുടങ്ങി

അഖിൽ : ( ഒരുമണിക്കൂർ ആകാറായി അപ്പോൾ മിണ്ടില്ല എന്ന് കാര്യമായി തന്നെ പറഞ്ഞതാ…അങ്ങനെ വിട്ടാൽപറ്റില്ലല്ലോ)

അഖിൽ പതിയെ മൗസിന്റെ മേലിരുന്ന ശ്രുതിയുടെ കൈ എടുത്ത് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *