അഖിൽ : നിനക്ക് പുറത്ത് പോകണ്ടേ
ശ്രുതി : വേണ്ട… നിന്നോട് സംസാരിക്കാൻ വേണ്ടിയാ കൂടെ കൊണ്ട് പോകാൻ പറഞ്ഞെ ഇപ്പോൾ എല്ലാം പറഞ്ഞു കഴിഞ്ഞു ഇനി പോകണമെന്നില്ല…
അഖിൽ പതിയെ ശ്രുതിയുടെ അടുത്തേക്ക് ഇരുന്നു
അഖിൽ : നീ ഉണ്ടല്ലോ… അല്ല തല്ല് കിട്ടിയ കാര്യം എന്താ എന്നോട് പറയാത്തെ
ശ്രുതി : പറഞ്ഞിട്ട് എന്തിനാ.. കിട്ടേണ്ടത് കിട്ടി അത്ര തന്നെ… ഇനി ഞാൻ പറയാത്തതിന്റെ പേരിൽ ദേഷ്യപ്പെടുവാൻ പോകുവാണോ
അഖിൽ : എടി… എനിക്ക് നിന്നോടല്ല എന്നോട് തന്നെയാ ദേഷ്യം… നീ ഉച്ചക്ക് ചോദിച്ചില്ലേ അവരുമായി പിണങ്ങിയില്ലായിരുന്നെങ്കിൽ നിന്നെ കളിയാക്കില്ലായിരുന്നോ എന്ന് ഉറപ്പായും ചെയ്തേനെ… കൂടുതൽ ചെയ്യുന്നത് ഞാനായിരുന്നേനെ.. ഞാൻ അങ്ങനെയുള്ള ഒരുത്തനാ ഒരുപാട് പേരെ ഇതുപോലെ അപമാനിച്ചിട്ടുണ്ട്… കഴിഞ്ഞ കോളേജിലെ പ്രശ്നത്തിന് കാരണവും അത് തന്നെയായിരുന്നു… പക്ഷെ ഇന്ന് ബോർഡിൽ അതൊക്കെ കണ്ടപ്പോൾ… എനിക്ക് എന്റെ പിടിവിട്ടു പോയി.. ഇത് ഇത്രയും വേദനിക്കും എന്ന് ഇപ്പോഴാ എനിക്ക് മസ്സിലായെ..ഞാൻ ചെയ്തത് ഓർത്ത് എനിക്ക് എന്നോട് തന്നെ കലി തോന്നുകയാ…അപ്പോഴാ നീ…ശെരി പോട്ടെ നീ അത് വിട്ടേക്ക്…
ശ്രുതി : എന്ത് വിടാൻ..നീ പറയുമ്പോൾ അങ്ങ് വിടണോ…
അഖിൽ : എന്നാൽ പിന്നെ വിടണ്ട
ശ്രുതി : ഞാൻ നിന്നോട് മിണ്ടാൻ വരുന്നത്കൊണ്ടല്ലേ നീ ഇത്രയും ജാഡ ഇടുന്നത്
അഖിൽ : ദേ ഇതാ എനിക്ക് പിടിക്കാത്തത് എന്നോട് മിണ്ടാൻ ഞാൻ നിന്നോട് പറഞ്ഞോ… എന്നോട് മിണ്ടരുത് എന്ന് ഞാൻ എത്ര തവണ പറഞ്ഞതാ ങ്ങേ… എന്നിട്ടും നീ തന്നെയല്ലേ