ശ്രുതി : നിക്ക്… നിക്ക്….
അഖിൽ : എന്താടി 😡 കണ്മുന്നിലൊന്നും വന്നു പെടാതെ മാറി നടക്കാൻ നോക്ക്
ശ്രുതി : ഞാൻ പറയുന്നത് ഒന്ന് കേൾക്കാവോ
അഖിൽ : മനസ്സില്ല… നീ നിന്റെ പണി നോക്കാൻ നോക്ക്…
ശ്രുതി :ശരി… എന്തായാലും നീ പുറത്തേക്ക് പോകുവല്ലേ എന്നെ കൂടി കൊണ്ടുപോ
അഖിൽ : നിന്നെ കൊണ്ടുപോകാൻ നീ എന്റെ ആരാടി ങ്ങേ… എനിക്ക് എന്റെ കാര്യം മാത്രം നോക്കിയാൽ മതി… നിനക്ക് വേണമെങ്കിൽ നൊണ്ടി നൊണ്ടി പോകാൻ നോക്ക് 😡
ഇത്രയും പറഞ്ഞു അഖിൽ ദേഷ്യത്തോടെ നിന്നു
ശ്രുതി : ദേഷ്യം തീർന്നോ
അഖിൽ :😡
ശ്രുതി : അല്ല നേരത്തെ ഞാൻ പറഞ്ഞതിന് പകരം എന്നെ ഇപ്പോൾ പറഞ്ഞില്ലേ… അപ്പോൾ പിന്നെ ദേഷ്യം തീർന്നു കാണുമല്ലോ
അഖിൽ : എടി… നീ
ശ്രുതി : ഇത്രയും ദേഷ്യപ്പെടാൻ ഞാൻ ഒന്നും ചെയ്തില്ലല്ലോ…
അഖിൽ : നീ ചെയ്തില്ലെ… നിനക്ക് വേണ്ടി അവമ്മാരോട് സംസാരിച്ചപ്പോൾ എല്ലാവരുടെയും മുന്നിൽ നീ എന്നെ നാണം കെടുത്തിയില്ലേ
ശ്രുതി : അത് നീ അടിവെക്കാൻ പോയത് കൊണ്ടല്ലേ
അഖിൽ : പിന്നെ അവനൊക്കെയിട്ട് കൊടുക്കണ്ടാ എന്നാണോ നീ പറയുന്നെ
ശ്രുതി : കൊടുത്തിട്ട് പിന്നെ എന്ത് ചെയ്യും…
അഖിൽ : കൊടുത്തിട്ട്… അത് പിന്നെ…
ശ്രുതി : പറയ് കൊടുത്തിട്ട്… ഉത്തരമില്ലേ എന്നാൽ ഞാൻ പറയാം… കൊടുത്തിട്ട് ടിസിയും വാങ്ങി വീട്ടിൽ പോകും… ഇനി ഒരു പ്രശ്നം ഉണ്ടാക്കിയാൽ നിന്നെ ഇവിടെ വച്ച് പൊറുപ്പിക്കും എന്ന് തോന്നുണ്ടോ
അഖിൽ : പൊറുപ്പിക്കണ്ട… ടിസിയും വാങ്ങി ഞാൻ അന്തസ്സായി പോകും
ശ്രുതി : അപ്പോൾ പിന്നെ എന്റെ കാര്യമോ